Connect with us

Kerala

ദൗത്യം വിജയം കണ്ടു; ആനിമല്‍ ആംബുലന്‍സില്‍ അരിക്കൊമ്പന്‍ പുറത്തേക്ക്

ആനിമല്‍ ആംബുലന്‍സിലേക്ക് കയറ്റാനുള്ള ശ്രമത്തെ അരിക്കൊമ്പന്‍ ഏറെ പ്രതിരോധിച്ചിരുന്നു.

Published

|

Last Updated

ചിന്നക്കനാല്‍  \ മയക്ക് വെടിവെച്ച് തളച്ച അരിക്കൊമ്പനെ ഏറെ ശ്രമങ്ങള്‍ക്കൊടുവില്‍ ദൗത്യ മേഖലയില്‍ നിന്ന് ആനിമല്‍ ആംബുലന്‍സില്‍ കയറ്റി പുറത്തേക്ക് കൊണ്ടുപോയി.എന്നാല്‍ ആനയെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ല.

ആനിമല്‍ ആംബുലന്‍സിലേക്ക് കയറ്റാനുള്ള ശ്രമത്തെ അരിക്കൊമ്പന്‍ ഏറെ പ്രതിരോധിച്ചിരുന്നു. നാല് കുങ്കിയാനകള്‍ ചുറ്റിലും നിന്ന് തള്ളി ലോറിയിലേക്ക് കയറ്റാന്‍ ശ്രമിച്ചെങ്കിലും പലതവണ അരിക്കൊമ്പന്‍ വഴുതി മാറി. അരിക്കൊമ്പന്റെ അപ്രതീക്ഷിത പ്രതിരോധം സംഘത്തിന് വെല്ലുവിളിയായി .

Latest