Connect with us

arikkomban

അരിക്കൊമ്പനെ മയക്കുവെടി വച്ചു

സിമന്റ് പാലത്തെ ദൗത്യമേഖലയിലെത്തിച്ചാണു വനംവകുപ്പ് സംഘം മയക്കുവെടിവെച്ചത്

Published

|

Last Updated

ഇടുക്കി | ചിന്നക്കനാല്‍ മേഖലയില്‍ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ ദൗത്യ സംഘം മയക്കുവെടിവച്ചു.
അരിക്കൊമ്പനെ കണ്ടെത്തി സിമന്റ് പാലത്തെ ദൗത്യമേഖലയിലെത്തിച്ചാണു വനംവകുപ്പ് സംഘം മയക്കുവെടിവെച്ചത്. സമീപത്തുണ്ടായിരുന്ന ചക്കക്കൊമ്പനെ മാറ്റിയ ശേഷമാണ് ഫൊറന്‍സിക് സര്‍ജന്‍ ഡോ. അരുണ്‍ സഖറിയ വെടിവെച്ചത്. അരക്കൊമ്പനെ സ്ഥലം മാറ്റാന്‍ ലക്ഷ്യമിട്ട് നടത്തിയ ദൗത്യത്തിന്റെ ആദ്യഘട്ടം വിജയം കണ്ടതായാണു വിവരം.

പല ഭാഗത്ത് നിന്നായി ആനയെ വളഞ്ഞാണു ദൗത്യസംഘം മയക്കുവെടിവെച്ചത്. ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെയാണ് അരിക്കൊമ്പനെ പിടികൂടാനുളള ദൗത്യം ആരംഭിച്ചത്. ഇന്നലെ ഉച്ചവരെ നിരീക്ഷിച്ചെങ്കിലും ആനയെ കണ്ടെത്താനായി കഴിഞ്ഞിരുന്നില്ല. ഇന്ന് രാവിലെ ശങ്കരപാണ്ഡ്യ മേട്ടിലാണ് ആനയെ ആദ്യം കണ്ടെത്തിയത്. ഇവിടെ നിന്ന് ഒമ്പത് മണിയോടെ പടക്കം പൊട്ടിച്ചും മറ്റും ആനയെ താഴേക്ക് ഇറക്കുകയായിരുന്നു.

 

---- facebook comment plugin here -----

Latest