Connect with us

Kerala

അര്‍ജുന്റെ മൃതദേഹം നാളെയോടെ നാട്ടിലെത്തിക്കും; ഡിഎന്‍എ ഫലം ഇന്ന് ലഭിക്കും

രണ്ട് ഡിഎന്‍എയും ഒത്തുപോകുന്നുവെന്ന് വാക്കാല്‍ വിവരം ലഭിച്ചാല്‍ത്തന്നെ മൃതദേഹത്തിന്റെ അവശേഷിപ്പുകള്‍ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

Published

|

Last Updated

ബെംഗളുരു |  കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ മൃതദേഹം ശനിയാഴ്ച രാവിലെയോടെ സ്വദേശമായ കോഴിക്കോട്ടെ വീട്ടില്‍ എത്തിക്കും. ഇന്ന് വൈകിട്ടോടെ ഡിഎന്‍എ താരതമ്യ പരിശോധന പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയേക്കും

മൃതദേഹത്തില്‍നിന്ന് ഡിഎന്‍എ സാംപിള്‍ ശേഖരിച്ച് ഹൂബ്ളി റീജണല്‍ ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഫലം വരാന്‍ 18 മണിക്കൂര്‍വരെ സമയമെടുത്തേക്കാമെന്നാണ് ലാബ് ഡയറക്ടര്‍ അറിയിച്ചതെന്ന് മഞ്ചേശ്വരം എംഎല്‍എ എ കെ എം. അഷറഫ് പറഞ്ഞു.അര്‍ജുന്റെ സഹോദരന്‍ അഭിജിത്തിന്റെ ഡിഎന്‍എ സാംപിള്‍ ശേഖരിച്ച് താരതമ്യത്തിനായി തയ്യാറാക്കിയിട്ടുണ്ട്.

അര്‍ജുന്റെ തുടയെല്ലും നെഞ്ചിന്റെ ഭാഗത്തുള്ള വാരിയെല്ലിന്റെ ഒരു ഭാഗവുമാണ് അയച്ചിട്ടുള്ളത്. രണ്ട് ഡിഎന്‍എയും ഒത്തുപോകുന്നുവെന്ന് വാക്കാല്‍ വിവരം ലഭിച്ചാല്‍ത്തന്നെ മൃതദേഹത്തിന്റെ അവശേഷിപ്പുകള്‍ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

വെള്ളിയാഴ്ച ഉച്ചക്ക് ഫലം ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് അര്‍ജുന്റെ ബന്ധുക്കളെ പോലീസ് അറിയിച്ചത്. ഫലം ലഭിക്കുന്നതോടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി വെള്ളിയാഴ്ച വൈകീട്ട് തന്നെ മൃതദേഹം വിട്ടുനല്‍കും. മൃതദേഹം കൊണ്ടുവരാന്‍ കര്‍ണാടക സര്‍ക്കാര്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കണ്ണാടിക്കലിലെ വീടുവരെ കര്‍ണാടക പോലീസ് ആംബുലന്‍സിന് അകമ്പടിവരും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവന്‍ ചെലവും വഹിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

---- facebook comment plugin here -----

Latest