save arjun
സൈബര്‍ അതിക്രമത്തിനെതിരെ അര്‍ജുന്റെ കുടുംബം പരാതി നല്‍കി
അമ്മയുടെ വാക്കുകള്‍ എഡിറ്റ് ചെയ്ത് മാറ്റി സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം നടക്കുന്നതായി കുടുംബം പറഞ്ഞു
കോഴിക്കോട് | ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ കുടുംബം സൈബര്‍ അതിക്രമത്തിനെതിരെ കോഴിക്കോട് സൈബര്‍ സെല്ലില്‍ പരാതി നല്‍കി.
അമ്മയുടെ വാര്‍ത്താ സമ്മേളനത്തിലെ വാക്കുകള്‍ എഡിറ്റ് ചെയ്ത് മാറ്റി സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം നടക്കുന്നതായി കുടുംബം പറഞ്ഞു. ചില യുട്യൂബ് ചാനലുകള്‍ അധിക്ഷേപകരമായ വാര്‍ത്തകള്‍ നല്‍കിയെന്നും പരാതിയില്‍ പറയുന്നു.
അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചില്‍ പത്താം നാളില്‍ എത്തിയിരിക്കുകയാണ്. ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ തലകീഴായി കിടക്കുന്ന ലോറിയുടെ കാബിനില്‍ അര്‍ജുനുണ്ടോ എന്ന് സ്ഥിരീകരിക്കാനുള്ള ശ്രമങ്ങള്‍ക്കാകും പ്രഥമ പരിഗണന. ഇതിനായി റിട്ടയേര്‍ഡ് മേജര്‍ ജനറല്‍ ഇന്ദ്രബാല്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തും. ലോറിയുടെ കൃത്യസ്ഥലം കണ്ടെത്തി ഡൈവര്‍മാര്‍ കാബിനില്‍ എത്തിയാകും അര്‍ജുനുണ്ടോ എന്ന് സ്ഥിരീകരിക്കുക. തുടര്‍ന്ന് ലോറിയെ ലോക്ക് ചെയ്ത് പൊക്കിയെടുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കും.