Connect with us

search for arjun

അര്‍ജുന്റെ ലോറി കരയിലേക്ക്; കാബിനില്‍ ഇനിയും ശരീര ഭാഗങ്ങളെന്ന് ബന്ധുക്കള്‍

ലോറിയുടെ കൈബിനില്‍ ഇനിയും അര്‍ജുന്റെ ശരീര ഭാഗങ്ങള്‍ ഉണ്ടെന്നാണ് കുടുംബം പറയുന്നത്.

Published

|

Last Updated

ബംഗളുരു | ഗംഗാവലി പുഴയില്‍ കണ്ടെത്തിയ അര്‍ജുന്റെ ലോറി വലിച്ചു കയറ്റുന്നതിനുള്ള പ്രവൃത്തികള്‍ ആരംഭിച്ചു.ശക്തമായ ക്രെയിനും കൂടുതല്‍ ബലമുള്ള ഇരുമ്പു വടവും ഉപയോഗിച്ചാണ് ലോറി കയറ്റുന്നത്. ഹാന്റ് ബ്രേക്കിലുള്ള വാഹനം വലിച്ചു കയറ്റുന്ന പ്രവൃത്തി ഏറെ സാഹസികമായിരുന്നു.

ലോറിയുടെ കൈബിനില്‍ ഇനിയും അര്‍ജുന്റെ ശരീര ഭാഗങ്ങള്‍ ഉണ്ടെന്നാണ് കുടുംബം പറയുന്നത്. ഇന്നു കാലത്ത് ലോറിക്ക് അടുത്തെത്തിയ കുടുംബാംഗങ്ങള്‍ ശരീര ഭാഗങ്ങള്‍ കണ്ടു എന്നാണ് പറയുന്നത്. കാബിനില്‍ അര്‍ജുന്റെ വസ്ത്രത്തിന്റെ ഭാഗങ്ങള്‍ കുടുംബാംഗങ്ങള്‍ കണ്ടെത്തിയിരുന്നു. രണ്ടു ക്രൈയിന്‍ ഉപയോഗിച്ച് ലോറി പുറത്ത് എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ശരീര അവശിഷ്ടങ്ങള്‍ നഷ്ടപ്പെടാതെ ലോറി കരയില്‍ എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

ഷിരൂരില്‍ നിന്ന് അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് ഇന്ന് തുടക്കമാകും. ഡി എന്‍ എ പരിശോധനയ്ക്കായി സാംപിളുകള്‍ ഇന്നുതന്നെ ശേഖരിക്കും. ഇതിന്റെ ഫലം രണ്ടുദിവസത്തിനുള്ളില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. എത്രയും വേഗം നടപടികള്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിരുന്നു. അര്‍ജുന്‍ ഓടിച്ചിരുന്ന ലോറി പൂര്‍ണമായി കരയിലെത്തിക്കാനുള്ള ശ്രമം ഇന്നലെ വടം പൊട്ടിയതോടെ അവസാനിപ്പിക്കുകയായിരുന്നു. കാണാതായ മറ്റ് രണ്ട് പേര്‍ക്കായുളള തെരച്ചില്‍ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. കര്‍ണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥന്‍ എന്നിവര്‍ക്കായുള്ള തെരച്ചിലാണ് തുടരാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഇവരുടെ മൃതദേഹം എവിടെയാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. ലോറിയും അര്‍ജുന്റെ മൃതദേഹവും കണ്ടെത്തിയത് തെരച്ചിലിന്റെ 72ാംദിനത്തിലാണ്. മൂന്നാം ഘട്ട തെരച്ചിലില്‍ ആണ് ഈ നിര്‍ണായക കണ്ടെത്തലുണ്ടായത്. അര്‍ജുന്റെ മൃതദേഹം കാര്‍വാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സഹോദരന്‍ അഭിജിത്തും സഹോദരി ഭര്‍ത്താവും ഇവിടെ തന്നെ യുണ്ട്.

 

 

Latest