Connect with us

Kerala

ആറാം ദിനവും അര്‍ജുനെ കണ്ടെത്താനായില്ല; ഷിരൂരില്‍ ഇന്നത്തെ രക്ഷാദൗത്യം അവസാനിപ്പിച്ചു

നാളെ രാവിലെ ആറിന് തിരച്ചില്‍ വീണ്ടും തുടരും

Published

|

Last Updated

ബെംഗളുരു  | കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്‍ അടക്കമുള്ളവര്‍ക്കായുള്ള ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിച്ചു. നാളെ രാവിലെ ആറിന് തിരച്ചില്‍ വീണ്ടും തുടരും. ഇന്ന് രാത്രി ഏഴരവരെ തിരച്ചില്‍ പുരോഗമിച്ചിരുന്നു. റഡാര്‍ സിഗ്‌നല്‍ ലഭിച്ച സ്ഥലത്തെ മണ്ണ് പൂര്‍ണമായും നീക്കം ചെയ്തുവെങ്കിലും അര്‍ജുനേയും ലോറിയേയും കണ്ടെത്താനായില്ല. രക്ഷാ ദൗത്യത്തിനായി സൈന്യമെത്തിയിട്ടുണ്ടെങ്കിലും ഇന്ന് സൈന്യം തിരച്ചില്‍ തുടങ്ങിയിരുന്നില്ല. പ്രാഥമിക പരിശോധനകള്‍ മാത്രമാണ് സൈന്യം നടത്തിയത്. രക്ഷാപ്രവര്‍ത്തകരും സൈന്യവുമായി സംയുക്ത യോഗം നടക്കുന്നുണ്ട്.

 

യോഗത്തിന് ശേഷം രക്ഷാപ്രവര്‍ത്തനം ഇനി എങ്ങനെയായിരിക്കണം തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം എന്ന് തീരുമാനിക്കും. ബെലഗാവിയില്‍ നിന്നുള്ള 40 അംഗ സംഘമാണ് അത്യാധുനിക സംവിധാനങ്ങളുമായി ഷിരൂരിലെത്തിയത്. ഇന്ന് ഉച്ചയോടെയാണ് സംഘം എത്തിയത്.

 

Latest