National
അര്‍ജുന്‍ രക്ഷാദൗത്യം: മോശം കാലാവസ്ഥ പ്രതിസന്ധി, പുഴയിലെ മണ്ണ് നീക്കുന്നതിന് കൂടുതല്‍ സംവിധാനമൊരുക്കും: കര്‍ണാടക എം എല്‍ എ
ഗോവ, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്ന് ഉപകരണങ്ങള്‍ എത്തിക്കാനാണ് തീരുമാനം. ഡ്രഡ്ജര്‍ എത്തിച്ച് 20 മീറ്റര്‍ വരെ ആഴത്തില്‍ മണ്ണ് നീക്കാനാകുമെന്നാണ് പ്രതീക്ഷ.
ബെംഗളൂരു | കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനനിനായി തിരച്ചില്‍ തുടരുന്നതിനിടെ മോശം കാലാവസ്ഥ പ്രതിസന്ധിയുണ്ടാക്കുന്നതായി കാര്‍വാര്‍ എം എല്‍ എ. സതീഷ് കൃഷ്ണ സെയില്‍.
പുഴയിലെ മണ്ണ് നീക്കുന്നതിന് നാളെ കൂടുതല്‍ സംവിധാനമെത്തിക്കുമെന്ന് എം എല്‍ എ പറഞ്ഞു. ഗോവ, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്ന് ഉപകരണങ്ങള്‍ എത്തിക്കാനാണ് തീരുമാനം.
മോശം കാലാവസ്ഥയായതിനാല്‍ ഡ്രഡ്ജര്‍ എത്തിക്കുന്നതില്‍ പ്രതിസന്ധി നേരിടുന്നുണ്ട്. ഡ്രഡ്ജര്‍ എത്തിച്ച് 20 മീറ്റര്‍ വരെ ആഴത്തില്‍ മണ്ണ് നീക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും സതീഷ് കൃഷ്ണ പറഞ്ഞു.
---- facebook comment plugin here -----