National
അര്‍ജുന്‍ രക്ഷാദൗത്യം; പുഴയില്‍ നിന്ന് ട്രക്ക് കണ്ടെത്തിയെന്ന് സ്ഥിരീകരിച്ച് കര്‍ണാടക സര്‍ക്കാര്‍
ബൂം എക്സവേറ്റര്‍ ഉപയോഗിച്ച് ലോറി കരയ്‌ക്കെത്തിക്കും.
അങ്കോല | ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ദൗത്യത്തില്‍ നിര്‍ണായക വിവരം പുറത്ത്.ഗംഗാവലി നദിക്കടിയില്‍നിന്ന് ലോറി കണ്ടെത്തിയതായി കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടക റവന്യു മന്ത്രി കൃഷ്ണ ഗൗഡയാണ് പുഴയുടെ അടിഭാഗത്ത് ലോറി കണ്ടെത്തിയതായി സാമൂഹികമാധ്യമമായ എക്‌സില്‍ കുറിച്ചത്.
അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിട്ട് ഇന്നേയ്ക്ക് ഒന്‍പതാം ദിവസം പിന്നിടുമ്പോഴാണ് നിര്‍ണായക വിവരം പുറത്ത് വരുന്നത്. ബൂം എക്സവേറ്റര്‍ ഉപയോഗിച്ച് ലോറി കരയ്‌ക്കെത്തിക്കും. കരയില്‍ നിന്ന് ഏതാണ്ട് 40 മീറ്റര്‍ അകലെയാണ് ട്രക്ക് ഉള്ളതെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
ഡീപ് സെര്‍ച്ച് ഡിറ്റക്ടറടക്കം അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചായിരുന്നു തിരച്ചില്‍.ട്രക്ക് കണ്ടെത്തിയെന്ന് സ്ഥിരീകരിച്ച സ്ഥലത്തേക്ക് നേവിയുടെ ഡീപ് ഡൈവേഴ്‌സ് എത്തും.ഒരു പ്രദേശം മാത്രം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ലോറി കണ്ടെത്തിയത്. രാത്രിയിലും തിരച്ചില്‍ തുടരും.
Update on operation at Shiroor landslide.
One truck has been definitively located in the water and that the naval deep divers will attempt anchoring shortly.
The long arm boomer excavator will be used to dredge the river.
Advanced drone based Intelligent Underground Buried…— Krishna Byre Gowda (@krishnabgowda) July 24, 2024