Connect with us

National

അര്‍ജുന്‍ രക്ഷാദൗത്യം; തിരച്ചില്‍ വീണ്ടും അനിശ്ചിതത്വത്തില്‍, നാവികസംഘം ഇതുവരെ എത്തിയില്ല

തിരച്ചിലിനായി വേണ്ട സജ്ജീകരണങ്ങളുമായി കാര്‍വാറിലുണ്ടെന്നാണ് നേവി അനൗദ്യോഗികമായി അറിയിക്കുന്നത്. ഇവര്‍ക്ക് അനുമതി ലഭിച്ചില്ലെന്നാണ് വിവരം

Published

|

Last Updated

അങ്കോല | ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ വീണ്ടും അനിശ്ചിതത്വത്തില്‍. പുഴയിലെ ഡൈവിങ്കിന് നേവിക്ക് ജില്ലാഭരണകൂടം അനുമതി നല്‍കാത്തതിനാലാണ് തിരച്ചില്‍ വൈകുന്നതെന്നാണ് വിവരം.

കാലാവസ്ഥ അനുകൂലമായതിനാല്‍ ഇന്ന് രാവിലെ 9 മണിക്കാണ് തിരച്ചില്‍ പുനരാരംഭിക്കുമെന്നാണ് പറഞ്ഞിരുന്നത്. കാര്‍വാറില്‍ നിന്നാണ് നേവി സംഘം എത്തേണ്ടിയിരുന്നത്. തിരച്ചിലിനായി വേണ്ട സജ്ജീകരണങ്ങളുമായി കാര്‍വാറിലുണ്ടെന്നാണ് നേവി അനൗദ്യോഗികമായി അറിയിക്കുന്നത്. ഇവര്‍ക്ക് അനുമതി ലഭിച്ചില്ലെന്നാണ് വിവരം

നേവിക്ക് എന്തുകൊണ്ടാണ് അനുമതി ലഭിക്കാത്തത് എന്നതിനെ കുറിച്ച് ഇതുവരേയും ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നിട്ടില്ല. തിരച്ചില്‍ പുനരാരംഭിക്കാന്‍ കാര്‍വാറില്‍ ജില്ല കലക്ടറും ജില്ല പോലീസ് മേധാവിയും ഉള്‍പ്പെടെ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനമായതെന്നായിരുന്നു നേരത്തെ അറിയാന്‍ കഴിഞ്ഞിരുന്നത്.

തിരച്ചില്‍ അനിശ്ചിതമായി വൈകുന്നതിനെതിരെ അര്‍ജുന്റെ കുടുംബം രംഗത്തെത്തിയിരുന്നു. രണ്ടു ദിവസത്തിനുള്ളില്‍ തിരച്ചില്‍ വീണ്ടും ആരംഭിച്ചില്ലെങ്കില്‍ അര്‍ജുന്റെ കുടുംബം ഒന്നടങ്കം ഷിരൂരിലെത്തി പ്രതിഷേധം ആരംഭിക്കുമെന്ന് അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍ പറഞ്ഞിരുന്നു.

Latest