Arjuna Award
രണ്ട് മലയാളികള്‍ക്ക് അര്‍ജുന അവാര്‍ഡ്; ഖേല്‍രത്‌ന ശരത് കമലിന്
ബാഡ്മിന്റണ്‍ താരം എച്ച് എസ് പ്രണോയ്, ട്രിപ്പിള്‍ ജമ്പ് താരം എല്‍ദോസ് പോള്‍ എന്നിവര്‍ക്കാണ് അര്‍ജുന ലഭിച്ചത്.
ന്യൂഡല്‍ഹി | കായിക മേഖലയില്‍ മികച്ച സംഭാവനകള്‍ നല്‍കിയവര്‍ക്കുള്ള ദേശീയ പുരസ്‌കാരമായ അര്‍ജുന അവാര്‍ഡിന് അര്‍ഹരായി രണ്ട് മലയാളികള്‍. ബാഡ്മിന്റണ്‍ താരം എച്ച് എസ് പ്രണോയ്, ട്രിപ്പിള്‍ ജമ്പ് താരം എല്‍ദോസ് പോള്‍ എന്നിവര്‍ക്കാണ് അര്‍ജുന ലഭിച്ചത്. അതേസമയം, കായിക മേഖലയിലെ പരമോന്നത ദേശീയ പുരസ്‌കാരമായ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന അവാര്‍ഡ് ടേബിള്‍ ടെന്നീസ് താരം അജന്ത ശരത് കമലിനാണ്.
ഈ വര്‍ഷം ബിര്‍മിംഗാമില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ കമല്‍ നാല് മെഡലുകള്‍ നേടിയിരുന്നു. അത്‌ലറ്റുകളായ സീമ പുനിയ, അവിനാശ് മുകുന്ദ് സാബ്ലെ, ബാഡ്മിന്റന്‍ താരമായ ലക്ഷ്യ സെന്‍, ബോക്‌സിംഗ് താരങ്ങളായ അമിത്, നിഖാത് സറീന്‍, ചെസ്സില്‍ ഭക്തി പ്രദീപ് കുല്‍ക്കര്‍ണി, ആര്‍ പ്രഗ്നാനന്ദ, ഹോക്കിയില്‍ ദീപ് ഗ്രേസ് എക്ക, ജൂഡോയില്‍ സുശീല ദേവി, കബഡിയില്‍ സാക്ഷി കുമാരി, ലോണ്‍ ബോളില്‍ നയന്‍ മോണി സെയ്കിയ, മല്ലഖംബില്‍ സാഗര്‍ കൈലാസ് ഒവ്ഹാള്‍ക്കര്‍, ഷൂട്ടിംഗില്‍ എളവേനില്‍ വളരിവന്‍, ഓംപ്രകാശ് മിഥര്‍വാള്‍, ടേബിള്‍ ടെന്നീസില്‍ ശ്രീജ അകുജ, ഭാരദ്വോഹനത്തില്‍ വികാസ് ഠാക്കൂറിനും ഗുസ്തിയില്‍ അന്‍ഷുവിനും സരിതക്കും വുഷുവില്‍ പ്രവീണിനും പാരാ ബാഡ്മിന്റണില്‍ മാനസി ഗരീഷ്ചന്ദ്ര ജോഷിക്കും തരുണ്‍ ധില്ലണിനും പാരാ സ്വിമ്മിംഗില്‍ സ്വപ്‌നി സഞ്ജയ് പാട്ടീലിനും ഡെഫ് ബാഡ്മിന്റണില്‍ ജെര്‍ലിന്‍ അനികാ ജെക്കും എന്നിവര്‍ക്കും അര്‍ജുനയുണ്ട്.