Connect with us

National

സായുധ സേനകള്‍ നടപടി കടുപ്പിച്ചു; ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ കൂട്ടത്തോടെ കീഴടങ്ങി

ബിജാപൂരില്‍ വനിതകളും പുരുഷന്‍മാരുമടങ്ങുന്ന പോലീസ് തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ടവര്‍ അടക്കം 50 മാവോയിസ്റ്റുകള്‍ സുരക്ഷാ സേനയ്ക്ക് മുന്‍പാകെ കീഴടങ്ങി

Published

|

Last Updated

റായ്പൂര്‍ | സായുധ സേനകള്‍ നടപടി കടുപ്പിച്ചതോടെ ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ കൂട്ടത്തോടെ കീഴടങ്ങി. ബിജാപൂരില്‍ വനിതകളും പുരുഷന്‍മാരുമടങ്ങുന്ന 50 മാവോയിസ്റ്റുകള്‍ സുരക്ഷാ സേനയ്ക്ക് മുന്‍പാകെ കീഴടങ്ങി.

സായുധ സേനകള്‍ നടപടി കടുപ്പിച്ചതോടെ പോലീസ് തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ട മാവോയിസ്റ്റുകള്‍ വരെ കീഴടങ്ങി. ഇന്നലെ ദണ്ഡേവാഡയില്‍ 15 മാവോയിസ്റ്റുകള്‍ കീഴടങ്ങിയിരുന്നു. കഴിഞ്ഞയാഴ്ച സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ 22 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. ഓപറേഷനിടെ 800ലധികം മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ മാവോയിസ്റ്റ് വേട്ട കേന്ദ്രസര്‍ക്കാര്‍ കടുപ്പിച്ചിരിക്കുകയാണ്. 2026 മാര്‍ച്ച് 29ഓടെ ഇന്ത്യയിലെ മാവോയിസ്റ്റുകളെ തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മാവോയിസ്റ്റ് വേട്ട കടുപ്പിച്ചത്.

ബസ്തറില്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ 35 മാവോയിസ്റ്റുകളെ സേന വധിച്ചു. ഒരു കോടി രൂപ തലയ്ക്ക് വിലയിട്ടിരുന്ന ചലപതി എന്ന് വിളിക്കപ്പെടുന്ന മാവോയിസ്റ്റ് നേതാവ് ജയറാം റെഡ്ഡിയെ ജനുവരിയില്‍ സുരക്ഷാ സേന വധിച്ചിരുന്നു. 2024ല്‍ ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുടെ ആക്രമണത്തില്‍ 219 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഇതില്‍ 217 പേരും ബസ്തര്‍, ദന്ദേവാഡ, കാങ്കര്‍, ബിജാപൂര്‍, നാരായണ്‍പൂര്‍, കൊണ്ടഗാവ് എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു.

---- facebook comment plugin here -----

Latest