Connect with us

International

വടക്കൻ യൂറോപ്പിലെ ലിത്വാനിയയിൽ പരിശീലനത്തിനിടെ കവചിത വാഹനം തകർന്ന സംഭവം; മൂന്ന് സൈനികരുടെ മൃതദേഹം കണ്ടെത്തി

അപകടത്തില്‍പ്പെട്ട സൈനികര്‍ സഞ്ചരിച്ചിരുന്ന 63 ടണ്‍ ഭാരമുള്ള കവചിത വാഹനം ആറ് ദിവസത്തെ തിരച്ചിലിനൊടുവിലാണ് ചതുപ്പില്‍ നിന്നും ഉയര്‍ത്താനായത്.

Published

|

Last Updated

വില്‍നുസ് | വടക്കന്‍ യൂറോപ്പിലെ ലിത്വാനിയയില്‍  പരിശീലനത്തിനിടെ കവചിത വാഹനം തകര്‍ന്ന് വീണ് കാണാതായ അമേരിക്കന്‍ സൈനികരുടെ മൃതദേഹം കണ്ടെത്തി.പാബ്രേഡ് എന്ന സ്ഥലത്ത് ചതുപ്പില്‍ പൊതിഞ്ഞ നിലയിലാണ് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നാല് അമേരിക്കന്‍ സൈനികരാണ് ഉണ്ടായിരുന്നത്.ഒരാള്‍ക്കായി പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.

കഴിഞ്ഞ ആഴ്ചയാണ് പരിശീലനത്തിനിടെ എം88എ2 ഹെര്‍ക്കുലീസ് കവചിത വാഹനം ചതുപ്പില്‍ കുടുങ്ങി അപകടമുണ്ടായത്.സൈന്യത്തിന്റെ തകരാറിലായ ലൈറ്റ് യൂട്ടിലിറ്റി വാഹനത്തിന്റെ അറ്റകുറ്റ പണികള്‍ക്കായി പോകുമ്പോഴാണ്  കവചിത റിക്കവറി വാഹനം ചതുപ്പിലേക്ക് ആഴ്ന്ന് പോയത്.

തിങ്കളാഴ്ച രാവിലെയോടെയാണ് അപകടത്തില്‍പ്പെട്ട സൈനികര്‍ സഞ്ചരിച്ചിരുന്ന 63 ടണ്‍ ഭാരമുള്ള കവചിത വാഹനം ആറ് ദിവസത്തെ തിരച്ചിലിനൊടുവിലാണ് ചതുപ്പില്‍ നിന്നും ഉയര്‍ത്താനായത്. അമേരിക്കൻ സൈനികരും പോലീസും അടങ്ങുന്ന നൂറ് കണക്കിന് പേരാണ് കവചിത വാഹനത്തിൽ കുടുങ്ങിയ സൈനികരെ കണ്ടെത്തുന്നതിനായി തിരച്ചിൽ നടത്തിയത്.