Connect with us

indian army chief

ചൈനയുമായി അതിര്‍ത്തി സംഘര്‍ഷം തുടരുന്നുവെന്ന് കരസേനാ മേധാവി

കരസേന ദിനത്തിന്റെ ഭാഗമായുള്ള പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

Published

|

Last Updated

ന്യൂഡല്‍ഹി | ചൈനയുമായി അതിര്‍ത്തിയിലെ സംഘര്‍ഷ സാധ്യത തുടരുകയാണെന്ന് കരസേന മേധാവി ജനറല്‍ എം എം നരവനെ. ഏതു വെല്ലുവിളി നേരിടാനും രാജ്യം തയ്യാറാണെന്നും കരസേന മേധാവി വ്യക്തമാക്കി. കരസേന ദിനത്തിന്റെ ഭാഗമായുള്ള പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാവിലെ ദേശീയ യുദ്ധസ്മാരകത്തില്‍ പുഷ്പ ചക്രം അര്‍പ്പിച്ച ശേഷമാണ് 74ാം കരസേന ദിനാഘഷങ്ങള്‍ക്ക് തുടക്കമായത്. പിന്നാലെ ന്യൂഡല്‍ഹിയിലെ കരിയപ്പ പരേഡ് ഗ്രൗണ്ടില്‍ പരേഡ് നടന്നു. പരേഡില്‍ കരസേനാ മേധാവി ജനറല്‍ എം എം നരവനെ അഭിവാദ്യം സ്വീകരിച്ചു. പരിപാടിയില്‍ സേനാ മെഡലുകള്‍ വിതരണം ചെയ്തു.

Latest