Connect with us

Kerala

പൂഞ്ചില്‍ ഭീകരര്‍ക്കായി തിരച്ചില്‍ തുടരുന്നുl കരസേന മേധാവി ഇന്ന് കശ്മീര്‍ സന്ദര്‍ശിക്കും

അതിര്‍ത്തി പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന കരസേന മേധാവി സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തും

Published

|

Last Updated

ജമ്മു | അതിര്‍ത്തി കടന്നുള്ള തീവ്രവാദി ആക്രമണം തുടരവെ കരസേനാ മേധാവി എം എം നരവനെ ഇന്ന് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും. അതിര്‍ത്തി പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന കരസേന മേധാവി സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തും. സാധാരണക്കാര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളുടെയും പൂഞ്ചില്‍ ഭീകരര്‍കായുള്ള തെരച്ചിലിന്റെയും പശ്ചാത്തലത്തിലാണ് സന്ദര്‍ശനം. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് എം എം നരവനെ ജമ്മു കശ്മീരില്‍ എത്തിയിരിക്കുന്നത്.

അതേസമയം പൂഞ്ചില്‍ വനമേഖലയില്‍ ഒളിച്ചിരിക്കുന്ന ഭീകരര്‍ക്കായുള്ള തിരച്ചില്‍ ഒമ്പതാം ദിവസവും തുടരുകയാണ്. പാകിസ്ഥാന്‍ കമാന്‍ഡോകളുടെ സഹായം ലഭിക്കാനിടയുള്ള ഭീകരര്‍ വന്‍ ആയുധശേഖരവുമായി ആണ് കാടിനുള്ളില്‍ തങ്ങുന്നത് എന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍.

Latest