Connect with us

International

സൈനിക ജനറല്‍ സി ക്യു ബ്രൗണ്‍ ഔട്ട്; നടപടിയുമായി ട്രംപ്

ബ്രൗണ്‍ ഉള്‍പ്പെടെ ആറ് സൈനിക മേധാവിമാരെ പദവിയില്‍ നിന്ന് നീക്കി. മുന്‍ എയര്‍ഫോഴ്‌സ് ലഫ്റ്റനന്റ് ജനറല്‍ ഡാന്‍ റേസിന്‍ കെയ്‌നെയാണ് ബ്രൗണിനു പകരം നിര്‍ദേശിച്ചിട്ടുള്ളത്.

Published

|

Last Updated

വാഷിങ്ടണ്‍ | അമേരിക്കയില്‍ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫിന്റെ ചെയര്‍മാന്‍ ജനറല്‍ സി ക്യു ബ്രൗണ്‍ ഉള്‍പ്പെടെ ആറ് സൈനിക മേധാവിമാരെ പദവിയില്‍ നിന്ന് നീക്കി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മുന്‍ എയര്‍ഫോഴ്‌സ് ലഫ്റ്റനന്റ് ജനറല്‍ ഡാന്‍ റേസിന്‍ കെയ്‌നെയാണ് ബ്രൗണിനു പകരം നിര്‍ദേശിച്ചിട്ടുള്ളത്. സര്‍വീസില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനെ രാജ്യത്തെ സൈന്യത്തിന്റെ ഉന്നത പദവിയില്‍ നിയമിക്കുന്നത് ഇതാദ്യമായാണ്.

സി ക്യു ബ്രൗണ്‍ വിരമിക്കാന്‍ രണ്ടുവര്‍ഷം മാത്രം അവശേഷിക്കെയാണ് ട്രംപിന്റെ നടപടി. 2023 ലാണ് ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫിന്റെ 21-ാമത് ചെയര്‍മാനായി ബ്രൗണ്‍ സ്ഥാനമേറ്റത്. ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള സൈനിക ഉദ്യോഗസ്ഥനും പ്രസിഡന്റിന്റെയും പ്രതിരോധ സെക്രട്ടറിയുടെയും ദേശീയ സുരക്ഷാ സമിതിയുടെയും പ്രധാന സൈനിക ഉപദേഷ്ടാവായിരുന്നു ബ്രൗണ്‍.

അഡ്മിറല്‍മാരും ജനറല്‍മാരുമാണ് ബ്രൗണിനെ കൂടാതെ പദവികളില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടത്. നാവികസേനാ മേധാവി പദവിയിലെത്തിയ ആദ്യ വനിതയായ അഡ്മിറല്‍ ലിസ ഫ്രാഞ്ചെറ്റി, വ്യോമസേനാ വൈസ് ചീഫ് ഓഫ് സ്റ്റാഫ് എന്നിവരെയും പദവികളില്‍ നിന്ന് നീക്കുമെന്ന് പെന്റഗണ്‍ സൂചന നല്‍കി.