National
അരുണാചലില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്നു; 2 പൈലറ്റുമാരെ കാണാതായി
കാണാതായവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നു സൈന്യം പറഞ്ഞു.
ഗുവാഹത്തി| അരുണാചല്‍ പ്രദേശിലെ മണ്ഡലയ്ക്ക് സമീപം ഇന്ത്യന്‍ കരസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. ഒരു ലെഫ്റ്റനന്റ് കേണല്‍, ഒരു മേജര്‍, രണ്ട് ജീവനക്കാര്‍ എന്നിവരെ കാണാതായതായി അധികൃതര്‍ അറിയിച്ചു. രാവിലെ 9.15ന് ശേഷം എയര്‍ ട്രാഫിക് കണ്‍ട്രോളറുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി സൈന്യം അറിയിച്ചു.
‘അരുണാചല്‍ പ്രദേശിലെ ബോംഡിലയ്ക്ക് സമീപം പറന്നുകൊണ്ടിരുന്ന ആര്‍മി ഏവിയേഷന്‍ ചീറ്റ ഹെലികോപ്റ്റര്‍ ഇന്ന് രാവിലെ 9.15 ന് എടിസിയുമായി ബന്ധം നഷ്ടപ്പെട്ടു. ബോംഡിലയുടെ പടിഞ്ഞാറ് മണ്ഡലയ്ക്ക് സമീപമാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്. കാണാതായവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും സൈന്യം പറഞ്ഞു.
---- facebook comment plugin here -----