National
ജമ്മുകശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് സൈനികന് വീരമൃത്യു
ധ്രുവ് എന്ന ഹെലികോപ്ടറാണ് തകര്‍ന്നത്.
കിഷ്ത്വാര്‍| ജമ്മുകശ്മീരിലെ കിഷ്ത്വാറില്‍ സൈന്യത്തിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് ഒരു സൈനികന് വീരമൃത്യു. രണ്ട് പേർ പരുക്കുകളോടെ രക്ഷപ്പെട്ടു. ധ്രുവ് എന്ന ഹെലികോപ്ടറാണ് തകര്‍ന്നത്.
ബോംഡിലയുടെ പടിഞ്ഞാറ് മണ്ഡലയ്ക്ക് സമീപമാണ് കോപ്റ്റർ തകർന്നുവീണത്. ഹെലികോപ്റ്റർ പ്രവർത്തനസജ്ജമായപ്പോൾ തന്നെ എയർ ട്രാഫിക് കൺട്രോളറുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.
ഈ മാർച്ചിൽ അരുണാചൽ പ്രദേശിലെ മണ്ഡല കുന്നുകൾക്ക് സമീപം ഇന്ത്യൻ ആർമി ഏവിയേഷൻ ചീറ്റ ഹെലികോപ്റ്റർ തകർന്ന് രണ്ട് പൈലറ്റുമാർ വീരമൃത്യു വരിച്ചിരുന്നു.
---- facebook comment plugin here -----