Connect with us

National

രാജസ്ഥാന്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക് സ്വദേശികളെ സൈന്യം വധിച്ചു

പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് ഇവര്‍ അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിക്കുകയായിരുന്നു

Published

|

Last Updated

ബാര്‍മര്‍| ഇന്ത്യാ പാക് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് സ്വദേശികളെ സൈന്യം വധിച്ചു. രാജസ്ഥാനിലെ ബാര്‍മറിന് അടുത്ത് അതിര്‍ത്തിയില്‍ ഇന്നലെ രാത്രിയാണ് സംഭവം. അതിര്‍ത്തി രക്ഷാ സേനയാണ് പാക് സ്വദേശികളെ വധിച്ചത്.

പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് ഇവര്‍ അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടവരുടെ പക്കല്‍ നിന്ന് മൂന്ന് കിലോ ഗ്രാമോളം തൂക്കമുള്ള മയക്കുമരുന്ന് പിടികൂടി. കൊല്ലപ്പെട്ടവര്‍ മയക്കുമരുന്ന് കടത്തുകാരാണെന്നാണ് വിവരം. മുന്നറിയിപ്പ് നല്‍കിയിട്ടും ഇവര്‍ അവഗണിച്ചതോടെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു.