National
ജമ്മുവില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക് ഭീകരരെ വധിച്ച് സൈന്യം
നിയന്ത്രണ രേഖയില്‍ തുരങ്കമുണ്ടാക്കി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ചവരാണ് കൊല്ലപ്പെട്ടത്.

ശ്രീനഗര്‍| ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് ഭീകരരെ സൈന്യം വധിച്ചു. നിയന്ത്രണ രേഖയില്‍ തുരങ്കമുണ്ടാക്കി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ചവരാണ് കൊല്ലപ്പെട്ടത്. വടക്കന്‍ കശ്മീരിലെ കുപ്വാര ജില്ലയിലെ മച്ചില്‍ സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് സംഭവം.
കൊല്ലപ്പെട്ട ഭീകരരുടെ കൂട്ടാളികളെ പിടികൂടാന്‍ ശ്രമം തുടരുകയാണ്. അതിര്‍ത്തിക്കപ്പുറത്ത് നിന്ന് നുഴഞ്ഞുകയറാന്‍ ശ്രമം നടക്കുന്നതായി പോലീസിനും സുരക്ഷാ സേനയ്ക്കും വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് സുരക്ഷാ സേന പ്രദേശം മുഴുവന്‍ വളഞ്ഞു. അതിനിടെയാണ് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ വധിച്ചത്.
ഭീകരരില്‍ നിന്ന് ആയുധങ്ങളും പാകിസ്ഥാന്‍ കറന്‍സികളും കണ്ടെടുത്തിട്ടുണ്ട്. സമീപത്ത് കൂടുതല്‍ പാക് ഭീകരര്‍ ഒളിച്ചിരിക്കുന്നതായാണ് സംശയം. സൈന്യം തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.