National
ജമ്മു കശ്മീരില്‍ സൈന്യം ഭീകരനെ വധിച്ചു
ഇന്നലെ കശ്മീരിലെ കുല്‍ഗാമില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു

ശ്രീനഗര്‍ \ ജമ്മു കശ്മീരിലെ രജൗരിയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടു. രജൗരിയിലെ ഖവാസ് ഏരിയയിലാണ് സംഭവം. പ്രദേശത്ത് സൈന്യം തിരച്ചില്‍ തുടരുകയാണെന്ന് ജമ്മു എ ഡി ജി പി മുകേഷ് സിങ് അറിയിച്ചു.ഇന്നലെ കശ്മീരിലെ കുല്‍ഗാമില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.
ഭീകരര്‍ എത്തിയെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് കുല്‍ഗാം ജില്ലയിലെ ഹാലന്‍ വനപ്രദേശത്ത് സൈന്യം തെരച്ചില്‍ നടത്തുന്നതിനിടെയാണ് സംഭവം.നേരത്തെ, ജൂലൈ 18ന് പൂഞ്ച് ജില്ലയില്‍ പാക് ഭീകരനെ സംയുക്ത ഓപറേഷനില്‍ സുരക്ഷാസേന വധിക്കുകയും എ കെ 47 റൈഫിളുകളും രണ്ട് പിസ്റ്റലും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
---- facebook comment plugin here -----