Connect with us

National

ഷോപിയാനില്‍ ഏറ്റ്മുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു

. ജെയ്‌ഷെ മുഹമ്മദ് ഭീകരനാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം

Published

|

Last Updated

ന്യൂഡല്‍ഹി |  ജമ്മു കശ്മീരിലെ ഷോപിയാനില്‍ സുരക്ഷ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീര്‍ പൊലീസും സൈന്യവും ചേര്‍ന്നാണ് ഭീകരരെ നേരിട്ടത്. ജെയ്‌ഷെ മുഹമ്മദ് ഭീകരനാണ് കൊല്ലപ്പെട്ടതെന്നാണ് പുറത്ത് വരുന്ന വിവരം.

ഇയാള്‍ ഇന്ത്യാക്കാരനല്ലെന്ന് വ്യക്തമായി. കുല്‍ഗാം – ഷോപ്പിയാന്‍ മേഖലയില്‍ ഭീകര പ്രവര്‍ത്തനം നടത്തിയ കമ്രാന്‍ ഭായ് എന്ന ഹനീസിനെയാണ് വധിച്ചതെന്ന് തിരിച്ചറിഞ്ഞു. കൂടുതല്‍ ഭീകരക്കായി മേഖലയില്‍ പരിശോധന തുടരുന്നതായി സുരക്ഷാ വിഭാഗങ്ങള്‍ അറിയിച്ചു.

 

Latest