ഇന്ത്യ ചൈന അതിര്‍ത്തിയില്‍ നിന്ന് തല്‍കാലം പിന്‍മാറ്റമില്ലെന്ന് കരസേന. ശൈത്യകാലത്തും ശക്തമായ നിരീക്ഷണം തുടരും. ചൈന അരുണാചല്‍ അതിര്‍ത്തിയില്‍ കൂടുതല്‍ സൈന്യത്തെ എത്തിച്ചുവെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.ഇതിനിടെ വടക്കുകിഴക്കന്‍ മേഖലയിലെ വ്യോമസേനാഭ്യാസം ഇന്ന് തുടങ്ങും. രണ്ടു ദിവസമാണ് മേഖലയില്‍ വ്യോമസേന അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നത്. ചൈനയുമായുള്ള അരുണാചല്‍ മേഖലയിലെ സംഘര്‍ഷം നിലനില്‍ക്കെയാണ് വ്യോമസേനാഭ്യാസം നടക്കുന്നത്. രണ്ടുദിവസമായി നടക്കുന്ന അഭ്യാസപ്രകടനത്തില്‍ റഫാല്‍, സുഖോയ് ഉള്‍പ്പെടെയുള്ള ഭൂരിഭാഗം മുന്‍നിര യുദ്ധവിമാനങ്ങളും പങ്കെടുക്കും.
വീഡിയോ കാണാം
---- facebook comment plugin here -----