National
കശ്മീരില്‍ സൈന്യം രണ്ട് യുവാക്കളെ വെടിവെച്ചു കൊന്നു; ഹൈവേ ഉപരോധിച്ച് നാട്ടുകാര്‍
ആല്‍ഫ ടിസിപിയില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം

ശ്രീനഗര്‍ | ജമ്മു കശ്മീരിലെ രജൗരിയില്‍ സൈന്യത്തിന്റെ വെടിയേറ്റ് രണ്ട് നാട്ടുകാരായ രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ടു. സംഭവത്തിന് പിന്നാലെ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രകോപിതരായ നാട്ടുകാര്‍ രജൗരി-ജമ്മു ഹൈവേ ഉപരോധിച്ചു.
ആല്‍ഫ ടിസിപിയില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. സൈനിക ക്യാമ്പിന് സമീപം സംശയാസ്പദമായ നീക്കം നിരീക്ഷിച്ച ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സൈന്യത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. വെടിവെപ്പില്‍ രണ്ട് സാധാരണക്കാര്‍ കൊല്ലപ്പെട്ടതായും സൈന്യം അറിയിച്ചു.
---- facebook comment plugin here -----