Saudi Arabia
ആർമി ടു ആർമി പ്രഥമ സഊദി - ഇന്ത്യൻ കരസേന സൈനിക ചർച്ചകൾ പൂർത്തിയായി
രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിലായിരുന്നു ചർച്ചകൾ നടന്നത്

ന്യൂഡൽഹി|ഇന്ത്യൻ സൈന്യവും സഊദി റോയൽ കരസേനയും തമ്മിലുള്ള ആദ്യ കരസേന ചർച്ചകൾ രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിൽ വെച്ച് നടന്നതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. സാദ തൻസീഖ്, പരിശീലനം, സൈനിക വിദ്യാഭ്യാസം,കൈമാറ്റങ്ങൾ, പരസ്പര താൽപ്പര്യമുള്ള മേഖലകളിലെ ഇടപെടലുകൾ എന്നിവ ഉൾക്കൊള്ളുന്ന വാർഷിക പ്രതിരോധ സഹകരണ പദ്ധതികളാണ് ചർച്ച ചെയ്തതെന്ന് ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ പൊതു വിവര വിഭാഗം പറഞ്ഞു. ടെക്‌നോളജി, സൈനിക ബന്ധം ശക്തിപ്പെടുത്തൽ എന്നിവ ലക്ഷ്യമിട്ട് ഓപ്പറേഷണൽ ലോജിസ്റ്റിക്സ്, യുദ്ധ മാനേജ്മെന്റ് സിസ്റ്റങ്ങൾതുടങ്ങിയ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും സഹകരണം ശക്തമാകും,
2025 ജനുവരിയിലും ഫെബ്രുവരിയിലും രാജസ്ഥാൻ മരുഭൂമിയിൽ വെച്ച് നടന്ന സദ തൻസീഖ് അഭ്യാസത്തിൽ കരസേനകൾക്കിടയിലെ പരസ്പര പ്രവർത്തനക്ഷമതയും സംയുക്ത പ്രവർത്തന ശേഷിയും വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് ഇരുരാജ്യങ്ങളിൽ നിന്നുള്ള 90 വീതം സൈനികർ പങ്കെടുത്ത അഭ്യാസപ്രകടനം നടത്തിയിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഊദി അറേബ്യ സന്ദർശനത്തിൽ സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായുള്ള കൂടിക്കാഴ്ചകൾക്ക് ശേഷമാണ് ഡൽഹിയിൽ സൈനിക ചർച്ചകൾ നടന്നത്. കൂടിക്കാഴ്ചയിൽ ഇന്ത്യയും സഊദി അറേബ്യയും തമ്മിലുള്ള പ്രതിരോധ-തന്ത്രപരമായ ബന്ധങ്ങൾ ശക്തമാകുന്നതിന് മന്ത്രിതല പ്രതിരോധ സഹകരണ സമിതി രൂപീകരിക്കാനും ധാരണയായിരുന്നു.