Connect with us

National

ബ്രിഗേഡിയര്‍ മുതല്‍ ഉയര്‍ന്ന റാങ്കിലേക്ക് ഒരേ യൂണിഫോമുമായി കരസേന

ഓഗസ്റ്റ് ഒന്ന് മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് കരസേന വ്യക്തമാക്കി.

Published

|

Last Updated

ന്യൂഡല്‍ഹി|ബ്രിഗേഡിയര്‍ റാങ്കിന് മുകളിലേക്കുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഒരേ യൂണിഫോമെന്ന നിര്‍ണായക തീരുമാനവുമായി രംഗത്തെത്തിയിരിക്കുകയാണ് കരസേന. ഓഗസ്റ്റ് ഒന്ന് മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് കരസേന വ്യക്തമാക്കി.

ബ്രിഗേഡിയര്‍ മുതലുള്ള റാങ്കിന് മുകളില്‍ വരുന്ന മേജര്‍ ജനറല്‍, ലെഫ്. ജനറല്‍, ജനറല്‍ പദവികളില്‍ റെജിമെന്റ് വ്യത്യാസമില്ലാതെയാണ് ഒറ്റ യൂണിഫോം നടപ്പിലാക്കുക. ഏപ്രിലില്‍ നടന്ന സേനാ കമാന്‍ഡേഴ്‌സിന്റെ കോണ്‍ഫറന്‍സിലാണ് കരസേന ഇത്തരരത്തിലൊരു തീരുമാനം എടുത്തത്. തൊപ്പി, റാങ്ക് ബാഡ്ജ്, കോളറുകളിലെ പാച്ച്, ബല്‍റ്റ്, ഷൂസ് എന്നിവയിലടക്കം ഒരേ രൂപം കൊണ്ടുവരാനാണ് കരസേന ഉദ്ദേശിക്കുന്നത്.

Latest