Kerala
അരൂര്‍-ചേര്‍ത്തല ദേശീയ പാത; തന്റെ നിലപാടില്‍ തെറ്റുണ്ടെങ്കില്‍ പാര്‍ട്ടി പരിശോധിക്കട്ടെയെന്ന് എ എം ആരിഫ്
റോഡിന്റെ ശോച്യാവസ്ഥ പി ഡബ്ല്യു ഡി വിജിലന്‍സ് അന്വേഷിച്ചത് താന്‍ അറിഞ്ഞിരുന്നില്ല. ശോച്യാവസ്ഥ പരിഹരിക്കണമെന്നത് മാത്രമാണ് ആവശ്യം.
തിരുവനന്തപുരം | അരൂര്‍-ചേര്‍ത്തല ദേശീയ പാതയുമായി ബന്ധപ്പെട്ട തന്റെ നിലപാടില്‍ തെറ്റ് സംഭവിച്ചെങ്കില്‍ പാര്‍ട്ടി പരിശോധിക്കട്ടെയെന്ന് എ എം ആരിഫ് എം പി. അതിന് പാര്‍ട്ടിക്ക് അധികാരമുണ്ട്. റോഡിന്റെ ശോച്യാവസ്ഥ പി ഡബ്ല്യു ഡി വിജിലന്‍സ് അന്വേഷിച്ചത് താന്‍ അറിഞ്ഞിരുന്നില്ല. ശോച്യാവസ്ഥ പരിഹരിക്കണമെന്നത് മാത്രമാണ് ആവശ്യം. നാട്ടുകാരുടെ ആവശ്യമാണ് താന്‍ പരാതിയായി ഉന്നയിച്ചത്. പാര്‍ട്ടി സെക്രട്ടറിയോട് ഇക്കാര്യം സംസാരിച്ചിരുന്നതുമാണ്. പാര്‍ട്ടിയോട് ആലോചിക്കാതെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട ആരിഫിന്റെ നടപടി തെറ്റാണെന്നും പാര്‍ട്ടി ഇക്കാര്യം പരിശോധിക്കുമെന്നുമുള്ള മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ആരിഫ്.
ജി സുധാകരന്‍ പൊതു മരാമത്ത് മന്ത്രിയായിരുന്ന സമയത്ത് ആരിഫ് നല്‍കിയ പരാതിയില്‍ റോഡ് നിര്‍മാണ വിഷയത്തില്‍ വകുപ്പുതല അന്വേഷണം നടന്നിരുന്നു. ഇനിയൊരു വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്നാണ് സജി ചെറിയാന്‍ പറഞ്ഞത്.