Connect with us

Kerala

തൃശൂരിൽ 50ഓളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബിജെപിയിൽ ചേര്‍ന്നു

പത്മജ വേണു​ഗോപാലാണ് കോൺ​ഗ്രസ് വിട്ടുവന്നവരെ ബിജെപിയിലേക്ക് സ്വീകരിച്ചത്.

Published

|

Last Updated

തൃശൂര്‍ | തൃശൂരില്‍ 50ഓളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു.പത്മജ വേണുഗോപാലിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയിലേക്കെത്തിയത്. മുരളി മന്ദിരത്തില്‍ ബിജെപിയുടെ സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അംഗത്വം സ്വീകരിച്ചത്.

ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് പോകുന്നത് കോണ്‍ഗ്രസിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

മുരളീമന്ദിരത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ കോണ്‍ഗ്രസിനെ പത്മജ വേണുഗോപാല്‍ രൂക്ഷമായി വിമര്‍ശിച്ചു. കോണ്‍ഗ്രസിനു സ്ത്രീകളോട് ബഹുമാനമില്ലെന്നും അത് ബിജെപിയിലുണ്ടെന്നും പത്മജ പറഞ്ഞു. ഇത് ഒരു തുടക്കമാണെന്നും കൂടുതല്‍പേര്‍ ബിജെപിയില്‍ എത്തുമെന്നും പത്മജ  കൂട്ടിച്ചേര്‍ത്തു.

Latest