Connect with us

National

മിശ്രവിവാഹം നടത്തിക്കൊടുത്തു; തമിഴ്‌നാട്ടില്‍ സിപിഎം ജില്ലാ ഓഫീസ് അടിച്ചു തകര്‍ത്തു

പാര്‍ട്ടി ഓഫിസിലുണ്ടായിരുന്ന പ്രവര്‍ത്തകരെയും സംഘം ആക്രമിച്ചു

Published

|

Last Updated

തിരുനെല്‍വേലി |  തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ മിശ്രവിവാഹം നടത്തിക്കൊടുത്തതിന് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ് ഒരു കൂട്ടം ആളുകള്‍ അടിച്ചു തകര്‍ത്തു.തിരുനെല്‍വേലി സ്വദേശികളായ യുവാവിന്റെയും യുവതിയുടെയും വിവാഹം ഇന്നലെ ഓഫിസില്‍ വച്ച് നടത്തിയിരുന്നു. അരുന്തതിയാര്‍ വിഭാഗത്തില്‍പ്പെട്ട മദനനും പിള്ള സമുദായത്തില്‍പ്പെട്ട ദാക്ഷായണിയുമാണ് ഇന്നലെ വിവാഹിതരായത്. ഇതില്‍ പ്രകോപിതരായ ദാക്ഷായണിയുടെ വീട്ടുകാരാണ് അക്രമം നടത്തിയത്.

ഓഫിസിന്റെ ചില്ലുകളും ഫര്‍ണിച്ചറുകളുമെല്ലാം നശിപ്പിച്ചു. പാര്‍ട്ടി ഓഫിസിലുണ്ടായിരുന്ന പ്രവര്‍ത്തകരെയും സംഘം ആക്രമിച്ചു. സംഭവത്തില്‍ കണ്ടാലറിയാവുന്ന മുപ്പതോളം പേര്‍ക്കെതിരെ തിരുനെല്‍വേലി പൊലീസ് കേസെടുത്തു.

മിശ്രവിവാഹത്തിന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിരു നിന്നതോടെ സിപിഎം നേതാക്കള്‍ ഇടപെട്ടാണ് വിവാഹം നടത്തിയത്

 

Latest