Connect with us

Kerala

കെജ്‌രിവാളിന്റെ അറസ്റ്റ്: കേരളത്തിലും പ്രതിഷേധം ശക്തം

അറസ്റ്റിനെതിരെ കേരളത്തിലും ഇന്ത്യയിലും രാജ്യവ്യാപകമായ പ്രതിഷേധം തന്നെ നടത്തുമെന്ന് എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

Published

|

Last Updated

കൊച്ചി | ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ കേരളത്തിലും പ്രതിഷേധം ശക്തമായി തുടരുന്നു. അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെ തുടര്‍ന്ന് ഇന്നലെ രാത്രി മുതല്‍ തന്നെ കേരളത്തിലെ വിവിധ ഇടങ്ങളില്‍ പ്രതിഷേധം ശക്തമായി മാറിയിരുന്നു. ഇന്ന് കൊച്ചി ഇഡി ഓഫീസിന് മുന്നിലും തിരുവനന്തപുരത്ത് രാജ്ഭവന്റെ മുന്നിലും പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു. കണ്ണൂരില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നേതൃത്വത്തിലായിരുന്നു എല്‍ഡിഎഫിന്റെ പ്രതിഷേധ മാര്‍ച്ച്.

പുറത്തുള്ള കെജ്‌രിവാളിനേക്കാള്‍ ശക്തനാണ് അകത്തുള്ള കെജ്‌രിവാള്‍ എന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. അറസ്റ്റിനെതിരെ കേരളത്തിലും ഇന്ത്യയിലും രാജ്യവ്യാപകമായ പ്രതിഷേധം തന്നെ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയിലെ ആംആദ്മി പ്രവര്‍ത്തകര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്. കച്ചേരിയില്‍ നിന്ന് ആരംഭിച്ച ഇവരുടെ പ്രതിഷേധ മാര്‍ച്ച് ഇഡി ഓഫീസിന് മുന്നില്‍ വെച്ച് പോലീസ് തടഞ്ഞു. ആംആദ്മി പാര്‍ട്ടി കാസര്‍കോട്ട് നടത്തിയ മാര്‍ച്ചില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ കത്തിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

 

Latest