Connect with us

Kerala

പി കെ ഫിറോസിൻ്റെ അറസ്റ്റ്: വ്യാപക പ്രതിഷേധം

ദേശീയപാത ഉപരോധിച്ചവരെ അറസ്റ്റ് ചെയ്തു

Published

|

Last Updated

കോഴിക്കോട് | യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോഴിക്കോട് നഗരത്തിൽ ദേശീയപാത ഉപരോധവുമായി യൂത്ത് ലീഗ് പ്രവർത്തകർ. വൈകിട്ട് സംസ്ഥാന നേതാക്കളുടെ നേതാക്കളുടെ നേതൃത്വത്തിൽ കമ്മീഷണർ ഓഫീസ് മാർച്ച് നടക്കാനിരിക്കെയാണ് ഒരുപറ്റം യൂത്ത് ലീഗ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചത്. കോഴിക്കോട് നടക്കാവിലാണ് ഉപരോധം നടന്നത്.

തുടർന്ന്, ദേശീയപാതയിൽ വലിയ ഗതാഗത കുരുക്ക് രൂപപ്പെട്ടു. ഇതോടെ, പോലീസ് സംഘമെത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കം ചെയ്തു. പോലീസ് നടപടിയെ ചെറുക്കാൻ പ്രവർത്തകർ ശ്രമിച്ചെങ്കിലും പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു.

---- facebook comment plugin here -----

Latest