Kerala
പി പി ദിവ്യയുടെ അറസ്റ്റ്; പ്രതികരിച്ച് മന്ത്രിമാര്‍
ആശങ്ക മാറിയെന്ന് മന്ത്രി കെ രാജന്‍. നീതി കൃത്യമായി നടപ്പാക്കും. പോലീസ് കൃത്യമായി ഇടപെട്ടുവെന്നും അല്ലെങ്കില്‍ അറസ്റ്റ് ഉണ്ടാകുമോയെന്നും മന്ത്രി വി എന്‍ വാസവന്‍.
തിരുവനന്തപുരം | എ ഡി എം. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ അറസ്റ്റ് ചെയ്തതോടെ ആശങ്ക മാറിയെന്ന് മന്ത്രി കെ രാജന്‍. നീതി കൃത്യമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാലതാമസമുണ്ടായില്ലേ എന്ന ചോദ്യത്തിന് എല്ലാം പകല്‍ പോലെ വ്യക്തമാണെന്നായിരുന്നു മന്ത്രിയുടെ മറുപടി. യാഥാര്‍ഥ്യം ജനങ്ങള്‍ മനസ്സിലാക്കുന്നുണ്ട്. ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ല.
പോലീസ് കൃത്യമായി ഇടപെട്ടുവെന്ന് മന്ത്രി വി എന്‍ വാസവന്‍ പ്രതികരിച്ചു. അല്ലെങ്കില്‍ അറസ്റ്റ് ഉണ്ടാകുമോയെന്നും അദ്ദേഹം ചോദിച്ചു.
---- facebook comment plugin here -----