DELHI UNIVERSITY STUDENT PROTEST
പ്രൊഫസറുടെ അറസ്റ്റ്; ഡല്‍ഹി സര്‍വകലാശാലയില്‍ വിദ്യാര്‍ഥി പ്രതിഷേധം
ഗ്യാന്‍വാപിയില്‍ ശിവലിംഗം കണ്ടെത്തിയെന്ന വാദത്തെ പരിഹസിച്ചതിനാണ് അറസ്റ്റ്
ന്യൂഡല്‍ഹി| ഡല്‍ഹി സര്‍വകലാശാലയില്‍ ഹിന്ദു കോളജ് അസോസിയേറ്റ് പ്രൊഫസര്‍ രത്തന്‍ ലാലിനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ വന്‍ വിദ്യാര്‍ഥി പ്രതിഷേധം. എസ് എഫ് ഐ അടക്കമുള്ള വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തിണ് ഭരണകൂട ഭീകരതക്കെതിരെ പ്രതിഷേധിക്കുന്നത്. ആര്‍ട്ട് ഫാക്കല്‍റ്റിക്ക് മുമ്പില്‍ നടക്കുന്ന പ്രതിഷേധത്തില്‍ അധ്യാപകരും പങ്കെടുക്കുന്നുണ്ട്. ക്യാമ്പസ് പരിസരത്ത് കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിനുള്ളില്‍ ശിവലിംഗം കണ്ടെത്തിയെന്ന വാദത്തെ വിമര്‍ശിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടതിനാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്.
ആളുകളുടെ മതവികാരത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ച് കേസെടുത്താണ് രത്തന്‍ ലാലിനെ അറസ്റ്റ് ചെയ്തത്. ഡല്‍ഹി ആസ്ഥാനമായുള്ള അഭിഭാഷകന്‍ വിനീത് ജിന്‍ഡാല്‍ നല്‍കിയ പരാതിയിലായിരുന്നു പോലീസ് നടപടി.