Connect with us

sabarinathan arrested

ശബരിനാഥന്റെ അറസ്റ്റ്; എ സി പി ഓഫീസിന് മുന്നില്‍ സംഘര്‍ഷാവസ്ഥ

പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് പറുത്താക്കാന്‍ ശ്രമിച്ചത് സംഘര്‍ഷാവസ്ഥ സംജാതമാക്കി.

Published

|

Last Updated

തിരുവനന്തപുരം |  മുഖ്യമന്ത്രിക്കെതിരായ വധശ്രമ ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായ കെ എസ് ശബരീനാഥനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ശംഖുമുഖം എ സി പി ഓഫീസിന് മുന്നില്‍ സംഘര്‍ഷാവസ്ഥ. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ വാക്കേറ്റമുണ്ടായി . പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് പറുത്താക്കാന്‍ ശ്രമിച്ചത് സംഘര്‍ഷാവസ്ഥ സംജാതമാക്കി. . മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കണമെന്ന് പറഞ്ഞത് എങ്ങനെ വധശ്രമമാകുമെന്നു ഇവിടെ എത്തിയ ഷാഫി പറമ്പില്‍ എം എല്‍ എ ചോദിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയത് 12.30ന് ആണെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യാജ അറസ്റ്റാണ് നടന്നതെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആക്ഷേപം. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും വരെ അറസ്റ്റ് പാടില്ലെന്ന് 11 മണിക്ക് കോടതി പറഞ്ഞിരുന്നുവെന്നും എന്നാല്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത് അതിന് ശേഷമാണെന്നും യൂത്ത്‌കോണ്‍ഗ്രസ് വ്യക്തമാക്കി. മുഖ്യമന്ത്രി ഭീരുവിനെപ്പോലെയാണ് പെരുമാറുന്നതെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.

വിമാനത്തിലെ പ്രതിഷേധം യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് ശബരിനാഥ് വ്യക്തമാക്കിയിരുന്നു. പ്രതിഷേധത്തിന് ശേഷം ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. സമാധാന പരമായിട്ടാണ് പ്രതിഷേധം നടത്തിയത്. ആ പ്രതിഷേധത്തെ വക്രീകരിച്ച് വധശ്രമമാക്കാന്‍ ശ്രമിച്ചത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം ആരോപിക്കുന്നു

 

Latest