Connect with us

Kerala

ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് അറസ്റ്റ് വാറണ്ട്

ആരോഗ്യ വിഭാഗം അസി. ഡയറക്ടര്‍ ഡോ. ബി ഉണ്ണികൃഷ്ണന്‍ നല്‍കിയ കോടതിയലക്ഷ്യ ഹരജിയിലാണ് നടപടി.

Published

|

Last Updated

കൊച്ചി | കോടതി അലക്ഷ്യ കേസില്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി രാജന്‍ ഖൊബ്രഗഡെയ്ക്ക് ഹൈക്കോടതിയുടെ അറസ്റ്റ് വാറണ്ട്.ഈ മാസം 20ന് രാജന്‍ ഖൊബ്രഗഡെയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഡിവിഷന്‍ ബെഞ്ച് പോലീസിന് നിര്‍ദേശം നല്‍കി.

ആരോഗ്യ വിഭാഗം അസി. ഡയറക്ടര്‍ ഡോ. ബി ഉണ്ണികൃഷ്ണന്‍ നല്‍കിയ കോടതിയലക്ഷ്യ ഹരജിയിലാണ് നടപടി. 2023ലാണ് ഡോ. ഉണ്ണികൃഷ്ണന് നിയമനം നല്‍കണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി വന്നത്. ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലും പുനപരിശോധനാ ഹരജിയും സുപ്രീംകോടതി തള്ളി. തുടര്‍ന്നാണ് ഉത്തരവിറക്കാന്‍ കഴിഞ്ഞ സെപ്തംബറില്‍ ഹൈക്കോടതി ആരോഗ്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയത്.

തന്റെ പ്രമോഷന്‍ ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ട് വീണ്ടും ഡോ.ബി ഉണ്ണികൃഷ്ണന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.രാജന്‍ ഹൊബ്രഗെഡയോട് ഹരജിയുടെ ഭാഗമായി ഇന്ന് നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഹൊബ്രഗെഡ ഹാജരാകാതെ വന്നതോടെയാണ് അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഡിവിഷന്‍ ബെഞ്ചിന് പോലീസ് നിര്‍ദേശം നല്‍കിയത്.

---- facebook comment plugin here -----

Latest