International
ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് അറസ്റ്റ് വാറണ്ട്
മുൻ ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെതിരെയും കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ടെല്‍ അവീവ്| ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി. ഒരു വര്‍ഷത്തിലേറെയായി ഗസയില്‍ തുടരുന്ന മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളില്‍ പങ്കെന്ന് ചൂണ്ടിക്കാട്ടിയാണ് ഹേഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
മുൻ ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെതിരെയും കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ഭക്ഷണം, വെള്ളം, ഉള്‍പ്പെടെയുള്ള അതിജീവനത്തിനായുള്ള ഒഴിച്ചുകൂടാനാവാത്ത വസ്തുക്കള്‍ ഗസയിലെ സാധാരണക്കാര്‍ക്ക് ബോധപൂര്‍വ്വം നഷ്ടപ്പെടുത്തി എന്ന് ചേംബര്‍ വിലയിരുത്തി. കൂടാതെ മരുന്നും മെഡിക്കല്‍ സപ്ലൈകളും ഇന്ധനവും വൈദ്യുതിയും ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതില്‍ വീഴ്ചവരുത്തിയതായും വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്നംഗ പാനല്‍ ഏകകണ്ഠമായ വാറണ്ടുകള്‍ പുറപ്പെടുവിച്ചത്.