Connect with us

Kerala

യോഗത്തിനെത്തിയത് ആസൂത്രണം ചെയ്ത്; പിപി ദിവ്യയ്ക്കെതിരായ റിമാന്‍ഡ് റിപോര്‍ട്ട് പുറത്ത്

ദിവ്യക്കെതിരെ പാര്‍ട്ടി നടപടി ഉടന്‍ ഉണ്ടാവില്ല.ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റില്‍ നടപടി ചര്‍ച്ചയായില്ലെന്നാണ് വിവരം.

Published

|

Last Updated

കണ്ണൂര്‍ | എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ അറസ്റ്റിലായ പിപി ദിവ്യക്കെതിരായ റിമാന്‍ഡ് റിപോര്‍ട്ട് പുറത്ത്. ദിവ്യ യോഗത്തിനെത്തിയത് ആസൂത്രണം ചെയ്താണെന്നും പ്രസംഗം ചിത്രീകരിക്കാന്‍ ഏര്‍പ്പാട് ചെയ്തത് ദിവ്യയാണെന്നുമാണ് റിമാന്‍ഡ് റിപോര്‍ട്ടില്‍ പറയുന്നത്.

നിയമവ്യവസ്ഥയുമായി ദിവ്യ സഹകരിച്ചില്ല. ഒളിവില്‍ കഴിഞ്ഞെന്നും റിമാന്‍ഡ് റിപോര്‍ട്ടില്‍ പറയുന്നു. കൂടാതെ യാത്രയയപ്പ് ചടങ്ങിലെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചു. ഇത് എഡിഎമ്മിന് കടുത്ത മാനസിക പ്രയാസമുണ്ടാക്കി. ക്രിമിനല്‍ മനോഭാവം വെളിവായതായും റിപോര്‍ട്ടില്‍ പറയുന്നു.

ഇതിനിടെ പി പി ദിവ്യ തലശേരി സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. തലശേരി സെഷന്‍സ് കോടതിയിലാണ് ഹരജി നല്‍കിയത്. ഇന്നലെ അറസ്റ്റിലായ ദിവ്യയെ രണ്ടാഴ്ചത്തേക്കാണ് മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

അതേസമയം ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റില്‍ ദിവ്യക്കെതിരെ നടപടിയുണ്ടായില്ല.ദിവ്യയുടെ അറസ്റ്റിനു ശേഷമുള്ള സാഹചര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.എന്നാല്‍ പാര്‍ട്ടി നടപടി ഉടനില്ലെന്നാണ് വിവരം.

 

Latest