Connect with us

From the print

അസംബ്ലിക്ക് വൈകിയെത്തി; വിദ്യാര്‍ഥിനികളുടെ മുടി മുറിച്ചു

ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സ്‌കൂളിലെത്തി അധ്യാപികക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. വിശദമായ അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു.

Published

|

Last Updated

അമരാവതി | അസംബ്ലിക്കെത്താന്‍ വൈകിയതിനെ തുടര്‍ന്ന് 15 വിദ്യാര്‍ഥിനികളുടെ മുടി മുറിച്ച് പ്രധാനാധ്യാപിക. അല്ലൂരി സീതാരാമരാജു ജില്ലയിലെ റസിഡന്‍ഷ്യല്‍ ഗേള്‍സ് സെക്കന്‍ഡറി സ്‌കൂളായ കസ്തൂര്‍ബാ ഗാന്ധി ബാലിക വിദ്യാലയത്തിലാണ് സംഭവം. വെള്ളിയാഴ്ചയാണ് സംഭവം നടന്നതെങ്കിലും ഇന്നലെയാണ് വിവരം പുറത്തുവന്നത്.

നാല് വിദ്യാര്‍ഥിനികളെ ഇവര്‍ ശാരീരികമായി ഉപദ്രവിക്കുകയും പൊരിവെയിലത്ത് നിര്‍ത്തുകയും ചെയ്തതായി ആരോപണമുണ്ട്. വിദ്യാര്‍ഥിനികളില്‍ അച്ചടക്കം വളര്‍ത്താനാണ് ഇങ്ങനെ ചെയ്തതെന്നാണ് അധ്യാപികയുടെ ന്യായീകരണം.

സംഭവം വിവാദമായതോടെ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സ്‌കൂളിലെത്തി അധ്യാപികക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. വിശദമായ അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു.