Connect with us

community shield

സിറ്റിയെ വീഴ്ത്തി കമ്മ്യൂണിറ്റി ഷീല്‍ഡ് ഉയര്‍ത്തി ആഴ്‌സനല്‍

പെനല്‍റ്റി ഷൂട്ടൗട്ടിലാണ് ആഴ്‌സനലിന്റെ ആവേശോജ്വല വിജയം.

Published

|

Last Updated

ലണ്ടന്‍ | ബദ്ധവൈരികളായ മാഞ്ചസ്റ്റര്‍ സിറ്റിയെ കീഴടക്കി കമ്മ്യൂണിറ്റി ഷീല്‍ഡ് സ്വന്തമാക്കി ആഴ്‌സനല്‍. പെനല്‍റ്റി ഷൂട്ടൗട്ടിലാണ് ആഴ്‌സനലിന്റെ ആവേശോജ്വല വിജയം. സ്‌കോര്‍ 1-1 (4-1).

അവസാന നിമിഷം ആഴ്‌സനല്‍ നേടിയ ഗോളാണ് സമനിലയിലെത്തിച്ചതും പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നയിച്ചതും. കളിയില്‍ മേധാവിത്വം പുലര്‍ത്തിയിരുന്നത് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ സിറ്റിയായിരുന്നു. 77ാം മിനുട്ടില്‍ കോളെ പാല്‍മറാണ് സിറ്റിക്ക് വേണ്ടി ഗോള്‍ നേടിയത്.

ഇഞ്ചുറി ടൈമില്‍ ലിയാന്‍ഡ്രോ ട്രോസ്സാര്‍ഡിലൂടെ ആഴ്‌സനല്‍ സമനില നേടി. ഷൂട്ടൗട്ടില്‍ കെവിന്‍ ഡി ബ്രൂയ്‌നെയും റോഡ്രിയും കിക്ക് പാഴാക്കിയതാണ് സിറ്റിക്ക് വിനയായത്. നാല് കിക്കുകളും ആഴ്‌സനല്‍ വലയിലാക്കി. മാര്‍ട്ടിന്‍ ഒഡിഗാര്‍ഡ്, ലിയാന്‍ഡ്രോ ട്രോസ്സാര്‍ഡ്, ബുകായോ സാക, ഫാബിയോ വിയര എന്നിവരാണ് ആഴ്‌സനലിനായി കിക്കെടുത്തത്.

Latest