Kozhikode
കലാ നൗകകള്‍ തീരമണഞ്ഞു; റെന്റിവ്യൂ'23 മത്സരപരിപാടികള്‍ തുടങ്ങി
ഓപ്പണിംഗ് സെറിമണിയില്‍ പ്രോ റെക്ടര്‍ ആസഫ് നൂറാനിയുടെ അധ്യക്ഷതയില്‍ മര്‍കസ് ഗാര്‍ഡന്‍ സീനിയര്‍ ഫാക്കല്‍റ്റി ഹുസൈന്‍ ഫൈസി കൊടുവള്ളി ഉദ്ഘാടനം നിര്‍വഹിച്ചു.
പൂനൂര്‍ | കലയുടെ കുലപതികള്‍ വീണ്ടും ഒന്നിക്കുന്നു. പൂനൂര്‍ പുഴയിലെ ഓളങ്ങള്‍ക്ക് ഇനി താളങ്ങളുടെ ഈരടികള്‍ മുഴങ്ങും. മൂന്ന് ദിവസങ്ങളിലായി മര്‍കസ് ഗാര്‍ഡനില്‍ നടക്കുന്ന ജാമിഅ മദീനതുന്നൂര്‍ ലൈഫ് ഫെസ്റ്റിന് തിരശ്ശീലയുയര്‍ന്നു. ഓപ്പണിംഗ് സെറിമണിയില്‍ പ്രോ റെക്ടര്‍ ആസഫ് നൂറാനിയുടെ അധ്യക്ഷതയില്‍ മര്‍കസ് ഗാര്‍ഡന്‍ സീനിയര്‍ ഫാക്കല്‍റ്റി ഹുസൈന്‍ ഫൈസി കൊടുവള്ളി ഉദ്ഘാടനം നിര്‍വഹിച്ചു.
ജാമിഅ മദീനതുന്നൂര്‍ അഖീദ ഡിപ്പാര്‍ട്ട്‌മെന്റ് എച്ച് ഒ ഡി. മുഹ്‌യിദ്ദീന്‍ സഖാഫി കാവനൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഡീന്‍ ഓഫ് ഫാക്കല്‍റ്റി ആന്‍ഡ് മാനേജ്‌മെന്റ് അഫേഴ്‌സ് ഇര്‍ഷാദ് നൂറാനി ഉള്ളണം ഓപ്പണിംഗ് ടോക്ക് ചെയ്തു.
പരിപാടിയില്‍ മര്‍കസ് ഗാര്‍ഡന്‍ ജനറല്‍ മാനേജര്‍ അബൂസ്വാലിഹ് സഖാഫി, സൈദ്അലവി അഹ്‌സനി, അബൂബക്കര്‍ നൂറാനി, ഹാരിസ് നൂറാനി, യാസീന്‍ സിദ്ധീഖ് നൂറാനി, നൗഫല്‍ അസ്ഹരി സംബന്ധിച്ചു. റെന്റിവ്യൂ ടെക് കോര്‍ഡിനേറ്റര്‍ റഹീം ബഷീര്‍ നന്ദിയും പറഞ്ഞു.