Kerala
കൊല്ലം കെങ്കേമമാക്കിയ കലോത്സവം
പ്രധാന വേദിയായ ആശ്രാമം മൈതാനത്ത് അഞ്ച് ദിനങ്ങളിലും വന്‍ ജനാവലി പരിപാടികള്‍ കാണാനെത്തി
കൊല്ലം | കൊല്ലത്ത് പതിനാറു വര്‍ഷങ്ങള്‍ക്ക് ശേഷം കലോത്സവം എത്തിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഉത്സവപ്രതീതി കൊണ്ടാടിയ അഞ്ച് ദിനങ്ങള്‍ക്കാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്. ആദ്യ ദിവസം സമയക്രമങ്ങളിലുണ്ടായ പാളിച്ചകള്‍ ഒഴിവാക്കിയാല്‍ വലിയ പരാതികളുമില്ലാതെയാണ് ഈ കലോത്സവം കടന്ന് പോകുന്നത്. പ്രധാന വേദിയായ ആശ്രാമം മൈതാനത്ത് അഞ്ച് ദിനങ്ങളിലും വന്‍ ജനാവലി പരിപാടികള്‍ കാണാനെത്തി. ഞായറാഴ്ച്ച വൈകീട്ട് ശക്തമായ മഴപെയ്തിട്ടും ആവേശം ഒട്ടും ചോരാതെ സദസ്സിലേക്ക് ജനപ്രവാഹമായിരുന്നു.
ഭരതനാട്യം, ദഫ്മുട്ട്, തിരുവാതിര തുടങ്ങിയവയെല്ലാം നിറഞ്ഞ സദസ്സിലാണ് അരങ്ങേറിയത്. മത്സരാര്‍ഥികള്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കാനും സംഘാടകര്‍ക്ക് സാധിച്ചു. കലോത്സവനഗരിയില്‍ എത്തുന്നവര്‍ക്ക് സൗജന്യ വാഹന സൗകര്യം, ഓട്ടോകാരുടെ കൂട്ടായ്മയും പോലീസിന്റെയും നേതൃത്വത്തില്‍ സൗജന്യ കുടിവെള്ളം ,ഭക്ഷണം , കൊല്ലത്ത് എത്തുന്ന മത്സരാര്‍ഥികള്‍ക്ക് പാര്‍ക്കുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും സൗജന്യ പ്രവേശനം,
ശാരീരിക ബുദ്ധിമുട്ട് നേരിടുന്ന കുട്ടികള്‍ക്കായി വേദി താഴേക്ക് മാറ്റിയത്, മത്സരപിരിമുറുക്കം ഒഴിവാക്കാന്‍ കുട്ടികള്‍ക്ക് കൗണ്‍സിലിങ് സൗകര്യം തുടങ്ങി കൊല്ലം കലോത്സവം എല്ലാ അര്‍ത്ഥത്തിലും കെങ്കേമമാക്കി.
ഭക്ഷണശാലകള്‍ക്ക് കൊല്ലം നഗരത്തിലെ പ്രധാന ഇടങ്ങളുടെ പേര് നല്‍കിയത് മറ്റൊരു കൗതുകകരമായ കാഴ്ചയായിരുന്നു.
24 വേദികളിലായി അരങ്ങേറിയ അഞ്ച് ദിവസത്തെ കലാമേളയുടെ സമാനചടങ്ങില്‍ മുഖ്യാഥിതി ആയി എത്തിയത് നടന്‍ മമ്മൂട്ടി ആയിരുന്നു.സമാപന ചടങ്ങില്‍ ആശ്രാമം മൈതാനം ജനസമുദ്രമായിമാറി. 62ാമത് കലോത്സവത്തിന് തിരശ്ശീല വീഴുമ്പോള്‍ കൊല്ലത്തിന് തീര്‍ച്ചയായും അഭിമാനിക്കാം .