Connect with us

Kerala

കല കൊല്ലപ്പെട്ടെന്ന് സൂചന; സെപ്റ്റിക് ടാങ്കില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ് .ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമം പോലീസ് തുടങ്ങിക്കഴിഞ്ഞു.

Published

|

Last Updated

ആലപ്പുഴ | മാവേലിക്കരയില്‍ 15 വര്‍ഷം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹത്തിനായി നടത്തിയ പരിശോധനയില്‍ സെപ്റ്റിക് ടാങ്കില്‍ നിന്നും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. മൃതദേഹം കലയുടേതെന്ന് ശാസ്ത്രീയ പരിശോധനക്ക് ശേഷമേ സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളു.  മണ്ണുമാന്തി യന്ത്രമെത്തിച്ച് മണ്ണുമാറ്റിയ ശേഷമാണ് സ്ലാബ് തുറന്നത്.

കലയെ കാണാതായ സമയത്ത് ബന്ധുക്കള്‍ അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കിയിരുന്നു.എന്നാല്‍ കേസില്‍ തുടരന്വേഷണം നടന്നില്ല. 15 വര്‍ഷം മുമ്പ് കാണാതായ കല കൊല്ലപ്പെട്ടതായുള്ള സൂചന നല്‍കുന്ന ഊമകത്തുകള്‍ പോലീസിന് നിരന്തരമായി ലഭിക്കാന്‍ തുടങ്ങി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കല കൊല്ലപ്പെട്ടതാകാമെന്ന നിഗമനത്തില്‍ പോലീസ് എത്തിയത് .തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കലയുടെ ഭര്‍ത്താവിന്റെ അഞ്ച് സുഹൃത്തുക്കള്‍ പോലീസിന്റെ പിടിയിലാവുന്നത്.

കാറില്‍ വെച്ച് കലയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സെപ്റ്റിക് ടാങ്കില്‍ കുഴിച്ചുമൂടിയെന്നാണ്  പ്രതികളുടെ മൊഴിയെന്ന് പോലീസ് വ്യക്തമാക്കി.

27 വയസുള്ളപ്പോഴാണ് കലയെ കാണാതാവുന്നത്. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ് .ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമം പോലീസ് തുടങ്ങിക്കഴിഞ്ഞു.