Connect with us

Kerala

കല ആരുടേയും കുത്തകയല്ല, കലാമണ്ഡലം  സത്യഭാമ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം:സജി ചെറിയാന്‍

കലാമണ്ഡലം സത്യഭാമയുടെ നടപടി സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും ഇത്തരം സങ്കുചിത ചിന്തകളുമായി നടക്കുന്നവര്‍ക്ക് കലാമണ്ഡലം എന്ന പേര് ചേര്‍ക്കാന്‍ പോലും യോഗ്യതയില്ലെന്നും മന്ത്രി പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം | ആര്‍എല്‍വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരിച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. കലാമണ്ഡലം സത്യഭാമയുടെ നടപടി സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും ഇത്തരം സങ്കുചിത ചിന്തകളുമായി നടക്കുന്നവര്‍ക്ക് കലാമണ്ഡലം എന്ന പേര് ചേര്‍ക്കാന്‍ പോലും യോഗ്യതയില്ലെന്നുമാണ് മന്ത്രി പ്രതികരിച്ചത്.

കറുത്ത നിറമുള്ളവരുടേയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും അവകാശങ്ങള്‍ പോരാടി നേടിയെടുത്ത പുരോഗമന ചരിത്രമാണ് കേരളത്തിന്റേതെന്നും നിറത്തോടുള്ള പരിഹാസം എന്നതിലുപരി ജാതി ചിന്ത കൂടിയാണ് സത്യഭാമയുടെ വാക്കുകളില്‍ നിന്ന് വെളിവാകുന്നതെന്നും മന്ത്രി പറഞ്ഞു.

എംജി സര്‍വകലാശാലയില്‍ നിന്ന് എംഎ മോഹിനിയാട്ടം ഒന്നാം റാങ്കോടെ പാസാവുകയും മോഹിനിയാട്ടത്തില്‍ പിഎച്ച്ഡിയും ഉള്ള കലാകാരനാണ് ആര്‍എല്‍വി രാമകൃഷ്ണന്‍. കല ആരുടേയും കുത്തകയല്ലെന്നും ആര്‍എല്‍വി രാമകൃഷ്ണന് എല്ലാവിധ പിന്തുണ അറിയിക്കുന്നെന്നും  മന്ത്രി  പറഞ്ഞു. കലാമണ്ഡലം സത്യഭാമ പ്രസ്താവന പിന്‍വലിച്ച് ആര്‍എല്‍വി രാമകൃഷ്ണനോടും സാംസ്‌കാരിക കേരളത്തോടും മാപ്പ് പറയണമെന്നും സജിചെറിയാന്‍ ആവശ്യപ്പെട്ടു.

Latest