Connect with us

Health

ആർത്രൈറ്റിസ് ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയാം

സന്ധിവാതത്തിന്റെ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ ഉറപ്പാക്കുന്നതാണ് പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണം ആവാതിരിക്കാൻ നല്ലത്.

Published

|

Last Updated

നിങ്ങൾക്ക് തുടർച്ചയായി സന്ധിവേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് സന്ധി വീക്കത്തെയോ സന്ധിവാതത്തെയോ ആണ് സൂചിപ്പിക്കുന്നത്. ഇവയുടെ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ എടുക്കേണ്ടതും നിർണായകമാണ്. എന്തൊക്കെയാണ് സന്ധിവാതത്തിന്റെ നേരത്തെയുള്ള ലക്ഷണങ്ങൾ എന്ന് നോക്കാം.

സന്ധിവേദന

കൈകൾ, കാൽമുട്ടുകൾ, ഇടുപ്പ് എന്നിവിടങ്ങളിൽ സ്ഥിരമായ വേദന ഒരു പ്രധാന ലക്ഷണമാണ്.

വീക്കം

സന്ധികൾക്ക് ചുറ്റുമുള്ള വീക്കം സന്ധിവാതത്തിന്റെ പ്രധാന ലക്ഷണമാണ്. പലപ്പോഴും ഇവിടെ ചൂടും ചുവപ്പും അനുഭവപ്പെടാറുണ്ട്.

കാഠിന്യം

പ്രത്യേകിച്ച് ഉണർന്നതിനുശേഷം അല്ലെങ്കിൽ വ്യായാമം ഇല്ലാതിരിക്കുന്ന സമയത്ത് സന്ധികളിൽ കാഠിന്യം അനുഭവപ്പെടുന്നതും റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ലക്ഷണമാണ്.

പരിമിതമായ ചലനം

സന്ധികൾ ചലിപ്പിക്കാൻ ബുദ്ധിമുട്ടുണ്ടാകുന്നതും വഴക്കം കുറയുന്നതും സന്ധിവാതത്തിന്റെ ലക്ഷണമാണ്.

ക്ഷീണം

ക്ഷീണവും ഊർജ്ജ കുറവും വിട്ടുമാറാത്ത തളർച്ചയും സന്ധിവാതത്തിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ്.

സന്ധികളിൽ ചുവപ്പ്

സന്ധികളിലെ ചൂടും ചുവപ്പും വീക്കവും ആർത്രൈറ്റിസിനെ സൂചിപ്പിക്കുന്ന മറ്റൊരു ലക്ഷണമാണ്.

സന്ധി വൈകല്യങ്ങൾ

ആർത്രൈറ്റിസ് പ്രശ്നങ്ങൾ കൂടുന്നതിനനുസരിച്ച് സന്ധികളിൽ വൈകല്യങ്ങൾ ഉണ്ടാവാനും സാധ്യതയുണ്ട്.

ക്രാക്കിങ് സൗണ്ട്

ഓസ്റ്റിയോ ആർത്രൈറ്റിസിൽ തരുണാസ്തികളുടെ തെയ്മാനം മൂലം ചലന സമയത്ത് ശബ്ദങ്ങളും ഉണ്ടാവാറുണ്ട്.

സന്ധിവാതത്തിന്റെ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ ഉറപ്പാക്കുന്നതാണ് പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണം ആവാതിരിക്കാൻ നല്ലത്.

Latest