Connect with us

National

ആര്‍ട്ടിക്കിള്‍ 370; ജമ്മു കശ്മീർ നിയമസഭയിൽ എംഎൽഎമാരുടെ കയ്യാങ്കളി

ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയുടെയും ഭരണഘടനാ സംരക്ഷണത്തിന്റെയും പ്രാധാന്യം നിയമസഭ വീണ്ടും ഉറപ്പിക്കണമെന്ന് ഉപമുഖ്യമന്ത്രി സുരീന്ദര്‍ ചൗധരി അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി | ജമ്മുകശ്മീര്‍ നിയമസഭയില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കണമെന്ന പ്രമേയത്തിനെതിരായ ബിജെപിയുടെ പ്രതിഷേധമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്.

അവാമി ഇത്തിഹാദ് പാര്‍ട്ടി എംഎല്‍എ ഖുര്‍ഷിദ് അഹമ്മദ് ശൈഖ് ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ബാനര്‍ ഉയര്‍ത്തിയതോടെ കശ്മീര്‍ നിയമഭയില്‍ സംഘര്‍ഷമുണ്ടായത്. പ്രതിപക്ഷ നേതാവ് സുനില്‍ ശര്‍മ ബാനറിനെതിരെ രംഗത്തെത്തി.
തുടര്‍ന്ന്, പ്രമേയം അടിയന്തരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. കയ്യാങ്കളിയെ തുടര്‍ന്ന് 15മിനിറ്റോളമാണ് സഭ നിര്‍ത്തിവെച്ചത്.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയുടെയും ഭരണഘടനാ സംരക്ഷണത്തിന്റെയും പ്രാധാന്യം നിയമസഭ വീണ്ടും ഉറപ്പിക്കണമെന്ന് ഉപമുഖ്യമന്ത്രി സുരീന്ദര്‍ ചൗധരി അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു.

ഒമര്‍ അബ്ദുല്ല സര്‍ക്കാര്‍ കൊണ്ടുവന്ന പ്രമേയത്തിനെതിരെ ബിജെപി അംഗങ്ങള്‍ ഇന്നലെയും വന്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. 2019ലാണ് ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ്ത്.

Latest