Connect with us

National

അമിത് ഷായെ വിമര്‍ശിച്ച് ലേഖനം; ബ്രിട്ടാസിന് രാജ്യസഭാ അധ്യക്ഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്

ഫെബ്രുവരി 20-ന് ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിനാണ് കാരണം കാണിക്കല്‍ നോട്ടീസ്

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വിമര്‍ശിച്ച് ലേഖനം എഴുതിയതിന്റെ പേരില്‍ രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസിന് കാരണം കാണിക്കല്‍ നോട്ടീസ്. രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
ലേഖനം സംബന്ധിച്ച് വിശദീകരണം രേഖാമൂലം നല്‍കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് സൂചന. ബ്രിട്ടാസിനെ വിളിച്ച് വരുത്തിയാണ് രാജ്യസഭാ സെക്രട്ടറിയേറ്റ് നോട്ടീസ് നല്‍കിയത്. നോട്ടീസ് നല്‍കുന്നതിന് മുമ്പ് ലേഖനത്തെ സംബന്ധിച്ച് ബ്രിട്ടാസിന്റെ വിശദീകരണം ഉപരാഷ്ട്രപതി കേട്ടിരുന്നു.

ഫെബ്രുവരി 20-ന് ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിനാണ് കാരണം കാണിക്കല്‍ നോട്ടീസ്. ബിജെപി നേതാവ് പി സുധീര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാജ്യസഭാ സെക്രട്ടറിയേറ്റിന്റെ നോട്ടീസ്. ലേഖനത്തിലെ പരാമര്‍ശം രാജ്യദ്രോഹപരം ആണെന്നാണ് പരാതി