Kerala
കലാകാരികള്‍ക്ക് മുന്നില്‍ ഉപാധികളുണ്ടാകരുത്; ആരാധന ധാര്‍മിക മൂല്യമായി താരങ്ങള്‍ തിരികെ നല്‍കണം: മുഖ്യമന്ത്രി
സിനിമാരംഗത്തെ ശുദ്ധീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം | സിനിമാ മേഖലയിലേക്ക് നിര്‍ഭയമായി സ്ത്രീകള്‍ക്ക് കടന്നു വരാനും ജോലി ചെയ്യാനും സാധിക്കുന്ന അന്തരീക്ഷം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹേമ കമ്മിറ്റി മറ്റ് സംസ്ഥാനങ്ങള്‍ക്കും മാതൃകയാണ്. സിനിമാരംഗത്തെ ശുദ്ധീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മനസ്സുകളെ മലിനമാക്കുന്ന പ്രവര്‍ത്തികള്‍ സിനിമാരംഗത്ത് ഉണ്ടാകരുത്. കലാകാരികളുടെ മുന്നില്‍ ഉപാധികള്‍ ഉണ്ടാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളുടെ ആരാധന ധാര്‍മിക മുല്യമായി തിരിച്ചു നല്‍കാന്‍ താരങ്ങള്‍ക്ക് കടമയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‌കാര വേദിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
മോഹന്‍ലാലിന് ആണ് ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‌കാരം ലഭിച്ചത്. നിശാഗന്ധിയില്‍ നടക്കുന്ന ‘ശ്രീമോഹനം’ പരിപാടിയിലാണ് പുരസ്‌കാരം മോഹന്‍ലാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചത്.