Connect with us

Kerala

മാവേലിക്കരയില്‍ അരുണ്‍ കുമാര്‍, വയനാട്ടില്‍ ആനി രാജ; സിപിഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

സംസ്ഥാന നേതൃത്വം പരിഗണിച്ച അഡ്വ. സി എ അരുണ്‍കുമാറിനെ   ഉള്‍പ്പെടുത്താതെ  ആയിരുന്നു കൊല്ലം ജില്ലാ കൗണ്‍സില്‍ യോഗം സംസ്ഥാന നേതൃത്വത്തിന് പട്ടിക നല്‍കിയത്

Published

|

Last Updated

തിരുവനന്തപുരം |  ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സി പി ഐ സ്ഥാനാര്‍ത്ഥി പട്ടികയായി. മാവേലിക്കര മണ്ഡലത്തില്‍ സി എ അരുണ്‍ കുമാര്‍ തന്നെ മത്സരിക്കും. തൃശൂരില്‍ വി എസ് സുനില്‍ കുമാര്‍, വയനാട്ടില്‍ ആനി രാജ, തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍ എന്നിവരും സ്ഥാനാര്‍ത്ഥികളാകും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഇന്നു ചേര്‍ന്ന സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗമാണ് സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തത്.

നിലവില്‍ എല്‍ ഡി എഫിന് അനുകൂലമായ സാഹചര്യങ്ങളാണ് നിലവിലുള്ളതെന്ന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകൊണ്ട് ബിനോയ് വിശ്വം പറഞ്ഞു. ജില്ലാ കൗണ്‍സിലിന്റെ എതിര്‍പ്പ് അവഗണിച്ചാണ് സംസ്ഥാന നേതൃത്വം അരുണ്‍ കുമാറിനെ സ്ഥാനാര്‍ഥിയാക്കുന്നത്.

മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചായിരുന്നു ആശയക്കുഴപ്പം നിലനിന്നിരുന്നത്. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉള്‍പ്പെടെ മൂന്ന് പേരുടെ സാധ്യതാ പട്ടിക സി പി ഐ കൊല്ലം ജില്ലാ കൗണ്‍സില്‍ തയ്യാറാക്കിയിരുന്നു. സംസ്ഥാന നേതൃത്വം പരിഗണിച്ച അഡ്വ. സി എ അരുണ്‍കുമാറിനെ   ഉള്‍പ്പെടുത്താതെ  ആയിരുന്നു കൊല്ലം ജില്ലാ കൗണ്‍സില്‍ യോഗം സംസ്ഥാന നേതൃത്വത്തിന് പട്ടിക നല്‍കിയത്. സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഈ പട്ടിക പൂര്‍ണമായും തള്ളിയാണ് അരുണിനെ സ്ഥാനാര്‍ഥിയാക്കിയത്.

സിപിഐ ആലപ്പുഴ ജില്ലാ കൗണ്‍സില്‍ അംഗമാണ് അരുണ്‍കുമാര്‍. ഇതിന് പുറമെ എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി അംഗവും മന്ത്രി പി പ്രസാദിന്റെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമാണ്‌

---- facebook comment plugin here -----

Latest