National
അരുണാചല്‍ അതിര്‍ത്തിയില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച ചൈനീസ് സൈന്യത്തെ തുരത്തി; ഇന്ത്യന്‍ സൈന്യം സുസജ്ജം: പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്
വ്യോമമാര്‍ഗവും ചൈന പ്രകോപനം സൃഷ്ടിച്ചെന്ന വാര്‍ത്തകള്‍ സംബന്ധിച്ച് യാതൊരു പരാമര്‍ശവും പ്രതിരോധമന്ത്രിയില്‍ നിന്നും ഉണ്ടായില്ല
ന്യൂഡല്‍ഹി | അരുണാചലിലെ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നു കയറാന്‍ ശ്രമിച്ച ചൈനീസ് സൈന്യത്തെ തുരത്തിയതായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. സംഘര്‍ഷത്തില്‍ ഇന്ത്യന്‍ ഭാഗത്തുനിന്നുള്ള ആര്‍ക്കും ഗുരുതര പരുക്കേറ്റിട്ടില്ലെന്നും പ്രതിരോധമന്ത്രി ലോക്‌സഭയെ അറിയിച്ചു. അതിര്‍ത്തി സംഘര്‍ഷം സംബന്ധിച്ച് സഭയില്‍ പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ അഖണ്ഡതയില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറാകില്ല. ഏതു സാഹചര്യവും നേരിടാന്‍ ഇന്ത്യന്‍ സേന സുസജ്ജമാണെന്നും അദ്ദേഹം ലോക്‌സഭയെ അറിയിച്ചു. അതേ സമയം അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടാകുന്നതിനു മുമ്പ് വ്യോമമാര്‍ഗവും ചൈന പ്രകോപനം സൃഷ്ടിച്ചെന്ന വാര്‍ത്തകള്‍ സംബന്ധിച്ച് യാതൊരു പരാമര്‍ശവും പ്രതിരോധമന്ത്രിയില്‍ നിന്നും ഉണ്ടായില്ല. കഴിഞ്ഞ ഏതാനും ആഴ്ചകളായി ചൈനീസ് ഡ്രോണുകള്‍ അരുണാചല്‍ പ്രദേശിലെ യഥാര്‍ഥ നിയന്ത്രണരേഖ ലംഘിക്കാന്‍ ശ്രമം നടത്തി.
രണ്ടിലധികം തവണ ഇത്തരത്തില്‍ ശ്രമമുണ്ടായി. എന്നാല്‍ വ്യോമസേനയുടെ ജെറ്റുകള്‍ ഈ ശ്രമം പരാജയപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍