National
സംസ്ഥാന രൂപീകരണ വാര്‍ഷികം ആഘോഷിച്ച് അരുണാചല്‍ പ്രദേശും മിസോറാമും; ആശംസകള്‍ നേര്‍ന്ന് മോദി
1987-ഫെബ്രുവരി 20-നാണ് അരുണാചലിനും മിസോറാമിനും സംസ്ഥാന പദവി ലഭിച്ചത്
ന്യൂഡല്‍ഹി| സംസ്ഥാന രൂപീകരണത്തിന്റെ വാര്‍ഷികം ആഘോഷിച്ച് അരുണാചല്‍ പ്രദേശും മിസോറാമും. ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സംസ്ഥാനങ്ങള്‍ നല്‍കിയ സംഭാവനകളെ അഭിനന്ദിച്ചു.
ചൈതന്യത്തിന്റെയും ദേശസ്‌നേഹത്തിന്റെയും പര്യായമായ അരുണാചല്‍ പ്രദേശിലെ ജനങ്ങള്‍ക്ക് ആശംസകള്‍ എന്ന് പറഞ്ഞാണ് ട്വിറ്റിന്റെ തുടക്കം. ഈ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ പല മേഖലകളിലും ഇന്ത്യയുടെ പുരോഗതിക്ക് സംഭാവന നല്‍കിയിട്ടുണ്ട്. അരുണാചല്‍ പ്രദേശ് വരും കാലങ്ങളില്‍ പുരോഗതിയുടെ പുതിയ ഉയരങ്ങള്‍ കീഴടക്കട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നെന്നും ട്വിറ്റിലൂടെ പ്രധാനമന്ത്രി പറഞ്ഞു.
ഒപ്പം മിസോറാമിനെ വിശേഷിപ്പിച്ചത് പ്രകൃതി സൗന്ദര്യത്തിനും കഠിനാധ്വാനികളായ ആളുകള്‍ക്കും മിസോ സംസ്‌കാരം പേരുകേട്ടതാണെന്നതിലൂടെയാണ്. മിസോറാമിലെ ജനങ്ങളുടെ അഭിലാഷങ്ങള്‍ തുടരട്ടെ. വരും കാലങ്ങളില്‍ അവ നിറവേറുമെന്നും മോദി ട്വിറ്റില്‍ കൂട്ടിചേര്‍ത്തു.
1987-ഫെബ്രുവരി 20-നാണ് അരുണാചലിനും മിസോറാമിനും സംസ്ഥാന പദവി ലഭിച്ചത്.