Connect with us

National

അരുണാചല്‍ വ്‌ളോഗര്‍ രുപ്ചി താകു വീടിന്റെ നാലാം നിലയില്‍ നിന്ന് വീണ് മരിച്ചു

കാഴ്ചാ പരിമിതിയുള്ള രുപ്ചി താകു അബദ്ധത്തില്‍ ബാല്‍ക്കണിയില്‍ നിന്ന് വീണതാകാമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്

Published

|

Last Updated

ഇറ്റാനഗര്‍| അരുണാചല്‍ വ്‌ളോഗര്‍ രുപ്ചി താകു(26) വീടിന്റെ നാലാം നിലയില്‍ നിന്ന് വീണ് മരിച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. രുപ്ചിയെ ആര്‍കെ മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നെന്ന് ക്യാപിറ്റല്‍ സൂപ്രണ്ട് ഓഫ് പോലീസ് രോഹിത് രാജ്ബീര്‍ സിംഗ് പറഞ്ഞു.

കാഴ്ചാ പരിമിതിയുള്ള രുപ്ചി താകു അബദ്ധത്തില്‍ ബാല്‍ക്കണിയില്‍ നിന്ന് വീണതാകാമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ സെക്ഷന്‍ 196 ബിഎന്‍എസ്എസ് പ്രകാരം അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. രുപ്ചിയുടെ മരണത്തില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ സബ് ഇന്‍സ്‌പെക്ടര്‍ ഇനിയാ ടാറ്റോയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും രോഹിത് രാജ്ബീര്‍ സിംഗ് പറഞ്ഞു.

‘പൂക്കുമോന്‍’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് രുപ്ചി ആളുകളുടെ ഇഷ്ട വ്‌ളോഗര്‍ ആയത്.

 

 

 

---- facebook comment plugin here -----

Latest